Latest NewsNewsInternational

തീപിടിച്ച കെട്ടിടത്തിൽ നിന്നും കുട്ടികളെ സാഹസികമായി രക്ഷപ്പെടുത്തി യുവാക്കൾ; വീഡിയോ കാണാം

റഷ്യയിലെ കൊസ്റ്റോർമയിൽ നിന്നുള്ള സാഹസിക രക്ഷാപ്രവർത്തനമാണ് വൈറലാകുന്നത്

കോസ്ട്രോമ : തീ പടരുന്നതിനിടെ കെട്ടിടത്തിൽ കുടുങ്ങിയ കുട്ടികളെ സാഹസികമായി രക്ഷപ്പെടുത്തുന്ന യുവാക്കളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത. റഷ്യയിലെ കൊസ്റ്റോർമയിൽ നിന്നുള്ള സാഹസിക രക്ഷാപ്രവർത്തനമാണ് വൈറലാകുന്നത്.

യുവാക്കൾ കെട്ടിടത്തിലെ ഡ്രയിനേജ് പൈപ്പിൽ അള്ളിപ്പിടിച്ച് നിന്ന് രണ്ട് കൊച്ചു കുട്ടികളെ താഴെ എത്തിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിൽ ഉള്ളത്. മൂന്നാമത്തെ നിലയിലെ തീപിടിത്തത്തിൽ നിന്നാണ് കുട്ടികളെ യുവാക്കൾ ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തിയത്. കെട്ടിടത്തിലെ ഡ്രയിനേജ് പൈപ്പിലൂടെ വലിഞ്ഞു കയറിയ ഒരാൾ പൈപ്പിൽ നിന്നും ഏതാണ്ട് ഒരു മീറ്റർ ദൂരത്തിലുള്ള ജനാലയിലൂടെ കൈ നീട്ടിയാണ് കുട്ടിയെ എടുക്കുന്നത്. പൈപ്പിൽ ബാലൻസ് നഷ്ടപ്പെടാതെ നിൽക്കാൻ യുവാവ് കിണഞ്ഞു ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

പൈപ്പിൽ കയറി നിൽക്കുന്ന രണ്ടാമത്ത ആളിലേക്ക് ആദ്യത്തെ അൾ കുട്ടിയെ കൈമാറുന്നു. ഇയാൾ പിന്നീട് തൊട്ടു താഴെ നിൽക്കുന്ന മറ്റൊരു യുവാവിനും പിന്നീട് താഴെ നിൽക്കുന്ന യുവതിക്കും കുട്ടിയെ കൈമാറുകയാണ് ചെയ്തത്. കെട്ടിടത്തിൽ കുടുങ്ങി കിടന്ന രണ്ട് കുട്ടികളെയും സമാനമായാണ് താഴെ എത്തിച്ചത്. മുകളിലെ നിലയിൽ നിന്നും തീയും പുകയും ഉയരുന്നതും വീഡിയോയിൽ കാണുന്നുണ്ട്. 30 മീറ്റർ ഉയരത്തിൽ നിന്നാണ് രണ്ട് കുട്ടികളെയും താഴെ എത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button