Latest NewsNewsIndia

വീടുകൾതോറും സന്ദർശിച്ച് കോവിഡ് ബാധിതരുടെ വിശദമായ കണക്കെടുക്കണം: സംസ്ഥാന ഘടകങ്ങൾക്ക് നിർദ്ദേശം നൽകി എ.ഐ.സി.സി

കോവിഡ് മൂലം പ്രതിസന്ധിയിലായ കുടുംബങ്ങളുടേയും രോഗം ബാധിച്ച് മരണപ്പെട്ടവരുടെയും വിവരങ്ങൾ ശേഖരിക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്

ന്യൂഡൽഹി : രാജ്യത്തെ കോവിഡ് ബാധിതരുടെ വിശദമായ കണക്കെടുക്കാനൊരുങ്ങി കോൺഗ്രസ്. കോവിഡ് മൂലം പ്രതിസന്ധിയിലായ കുടുംബങ്ങളുടേയും രോഗം ബാധിച്ച് മരണപ്പെട്ടവരുടെയും വിവരങ്ങൾ ശേഖരിക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി വീടുകൾ തോറും കയറി കണക്കുകൾ രേഖപ്പെടുത്തുമെന്ന് സംസ്ഥാന ഘടകങ്ങൾക്ക് എഐസിസി നിർദ്ദേശം നൽകി.

അടുത്ത 30 ദിവസത്തിനുള്ളിൽ മൂന്നുകോടി കുടുംബങ്ങൾ സന്ദർശിച്ച് വിവരം തേടണമെന്ന് സംസ്ഥാന ഘടകങ്ങൾക്ക് എഐസിസി നിർദ്ദേശം നൽകിയിരിക്കുന്നത്. കോവിഡ് ബാധിതരായവർക്കുള്ള കേന്ദ്ര സഹായം അർഹരായവരിൽ എത്തിയോ എന്നാകും പ്രധാനമായും അന്വേഷിച്ചറിയുക. ഇതിനായി ചോദ്യാവലി തയ്യാറാക്കി വിവരങ്ങൾ തേടുന്നത് അടുത്തമാസം ആരംഭിക്കുമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി.

Read Also  :വനംകൊള്ളയ്‌ക്കെതിരെ ബിജെപി നടത്തിയ സമരത്തില്‍ പെട്രോള്‍ വില കുറയ്ക്കണമെന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തി ഡിവൈഎഫ്‌ഐ

കേന്ദ്രം പുറത്തുവിട്ട കണക്കുകളിൽ തെറ്റുണ്ടെന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. ഗുജറാത്തിൽ നടത്തിയ പ്രാഥമിക വിവരശേഖരത്തിൽ പൊരുത്തക്കേട് കണ്ടെത്തിയെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് വീടുകൾ തോറും കയറി വിവരങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button