Latest NewsNewsInternational

മൂന്നു വിവാഹം, ഐ എസ് ഭീകരരുടെ ആദ്യ മണവാട്ടി ഇപ്പോൾ അജ്ഞാതവാസത്തിൽ: സെഹ്‌റ ഡുമാന്റെ ജീവിതം

പത്തൊമ്പതാം വയസ്സിൽ ഇസ്ലാമിക രാജ്യം സ്വപ്നം കണ്ട് സിറിയയിലേയ്ക് പോയ ഓസ്ട്രേലിയൻ പെൺകുട്ടിയാണ് സെഹ്റ.

തുർക്കി : ഐ എസ് ഭീകരർക്കൊപ്പം പ്രവർത്തിച്ച മലയാളി യുവതി ഉൾപ്പെടെ അഞ്ചു പേരെ തിരികെ കൊണ്ടുവരുന്നില്ലെന്ന കേന്ദ്ര നിലപാടിനെതിരെ മലയാളി യുവതി നിമിഷയുടെ അമ്മ ബിന്ദു വിമർശനവുമായി എത്തിയിരുന്നു. നമ്മുടെ രാജ്യത്തിനു പോലും ഭീഷണിയാകുന്ന ഒരു ഭീകര സംഘടനയിൽ പ്രവർത്തിച്ച ഇവരെ തിരികെ കൊണ്ടുവരുന്നതിന്റെ ഗുണദോഷങ്ങൾ ചാനലുകളുടെ പ്രൈം ടൈം ചർച്ചകളിൽ ചൂട് പിടിക്കുകയാണ്. അതിനൊപ്പം മനുഷ്യാവകാശവും സ്വാതന്ത്യവും പ്രഖ്യാപിച്ചുകൊണ്ട് ഐക്യ ദാർഢ്യപ്രകടനങ്ങളും നടത്തപ്പെടുന്നു. ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച ലോകത്തെ ഞെട്ടിച്ച സെഹ്‌റ ഡുമാനെകുറിച്ചാണ്.

read also: എന്നെ സി പി ഐ എം വേട്ടയാടിയപ്പോൾ ഞാൻ തനിച്ചായിരുന്നു, ഒരു പിണറായി വിജയന് മുന്നിലും ഇനി തളരില്ല: രമേശ്‌ ചെന്നിത്തല

പത്തൊമ്പതാം വയസ്സിൽ ഇസ്ലാമിക രാജ്യം സ്വപ്നം കണ്ട് സിറിയയിലേയ്ക് പോയ ഓസ്ട്രേലിയൻ പെൺകുട്ടിയാണ് സെഹ്റ. ഐ എസ് ഭീകരരുടെ ആദ്യ മണവാട്ടി എന്നാണ് ഇവരെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. 2014ൽ സിറിയയിൽ എത്തപ്പെട്ട സെഹ്റ ഡുമാൻ ഭീകര സംഘടനയിൽ എത്തപ്പെടാൻ കാരണം സുരക്ഷിതമല്ലാത്ത ബാല്യമാണെന്നാണ് എബിസി റിപ്പോർട്ട് ചെയ്യുന്നത്.

മതമൗലികവാദിയായ മഹമൂദ് അബ്ദുൽ ലത്തീഫുമായി സോഷ്യൽ മീഡിയയിലൂടെ പരിചിതയായ സെഹ്റ അയാൾക്കൊപ്പമുള്ള മനോഹരമായ ജീവിതം എന്ന വാഗ്ദാനത്തിൽ വിശ്വസിച്ചാണ് പത്തൊൻപതാം വയസ്സിൽ തുർക്കിയിലേക്കും തുടർന്ന് സിറിയയിലേക്കും എത്തിയതെന്നു മുൻപ് ഒരു അഭിമുഖത്തിൽ സെഹ്റ പറഞ്ഞിരുന്നു. ”മഹ്മൂദിനൊപ്പം കഴിയവേ അബൂബക്കർ എന്ന് പറയുന്ന ഒരാളാണ് തന്നെ ഐഎസിലേക്ക് കൊണ്ടു പോയത് . അവിടെ അവിവാഹിതരായ സ്ത്രീകളെ പാർപ്പിച്ചിരുന്ന ഐ‌എസ് ഭീകരരുടെ വീട്ടിൽ പാർപ്പിച്ചു. ഒരു മാസത്തിനുശേഷം, അബ്ദുൽ ലത്തീഫ് എത്തി തന്നെ റാക്കയിലേക്ക് കൊണ്ടുപോയി . അയാൾ തന്നെ വിവാഹം കഴിച്ചു . സിഡ്‌നിയിൽ ജനിച്ച ഐഎസ് ഭീകരൻ ഖാലിദ് ഷാരൂഫ് ഉൾപ്പെടെ നിരവധി ഓസ്‌ട്രേലിയൻ ഐഎസ് ഭീകരർ റാക്കയിൽ താമസിച്ചിരുന്നു. 2015 ജനുവരിയിൽ വ്യോമാക്രമണത്തിൽ അബ്ദുല്ലത്തീഫ് കൊല്ലപ്പെട്ടു’ – സെഹ്റ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഐ എസിലെത്തിയ ഓസ്ട്രേലിയൻ സ്വദേശി ഖാലിദ് ഷാരൂഫിന്റെ ഭാര്യ താര നെറ്റിൽട്ടണുമായി ചേർന്ന് നിരവധി പേരെ ഐ എസിലേക്ക് റിക്രൂട്ട് ചെയ്യാൻ സെഹ്റ മുൻപന്തിയിൽ ഉണ്ടായിരുന്നു. കൂടാതെ ആഡംബര ജീവിതം ഉപേക്ഷിച്ച് ഇസ്ലാമാവാൻ ആവശ്യപ്പെട്ട് ഏറെ പേരെ ഭീഷണിപ്പെടുത്തി. നെഡോൾ എന്നയാളിനെ വിവാഹം കഴിച്ച് ഇറാഖിലേക്ക് സെഹ്റ പോയി . 2016 ലെ വ്യോമാക്രമണത്തിൽ നെഡോൾ കൊല്ലപ്പെട്ടതിനെ തുടർന്ന് സെഹ്റ സിറിയയിലേക്ക് മടങ്ങി. അവിടെവച്ചാണ് ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയത്. സിറിയയിൽ നിന്ന് പലായനം ചെയ്യാൻ ശ്രമിച്ചെങ്കിലും തുർക്കി അധികൃതരുടെ സഹായത്തോടെ ഐഎസ് ഭീകരർ സെഹ്റയെ പിടികൂടി

ജയിലിൽ കഴിയവെ അറബ്-ഓസ്‌ട്രേലിയനായ ബാരൻ സെഹ്റയുടെ ജീവിതപങ്കാളിയായി. രണ്ടാമത്തെ കുട്ടി ജനിച്ചത്തിനു പിന്നാലെ 2018 ൽ നടന്ന ആക്രമണത്തിൽ ബാരൻ കൊല്ലപ്പെട്ടു. 2019 ൽ സിറിയയിലെ ഒരു ക്യാമ്പിൽ അഭയാർഥിയായി കഴിഞ്ഞ സെഹ്റ തന്റെ ജന്മദേശത്തേയ്ക്ക് മടങ്ങണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സെഹ്റയുടെ ഓസ്‌ട്രേലിയൻ പൗരത്വം റദ്ദാക്കിയതിനാൽ അങ്ങോട്ട് തിരികെ പോകാൻ കഴിഞ്ഞില്ല. ഇതിനു പിന്നാലെ തുർക്കിയിൽ ഒളിച്ചെത്തിയ സെഹ്റ അവിടെ വച്ച് അറസ്റ്റിലായി. ഭീകര പ്രവർത്തനത്തിന്റെ പേരിൽ സെഹ്റയ്ക്ക് ആറ് വർഷവും പത്ത് മാസവും തടവ് ശിക്ഷ വിധിച്ചു. എന്നാൽ മക്കളായ ലെയ്‌ലയെയും ജാർറയെയും പരിപാലിക്കാൻ അമ്മ വേണമെന്ന പരിഗണന നൽകി സെഹ്റയെ കോടതി വിട്ടയച്ചു. ഇന്ന് തുർക്കിയിൽ മക്കൾക്കൊപ്പം അജ്ഞാതവാസം നടത്തുകയാണ് സെഹ്റ.

shortlink

Related Articles

Post Your Comments

Related Articles


Back to top button