KeralaNattuvarthaLatest NewsIndiaNews

സംസ്ഥാനത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു: വിശദ വിവരങ്ങൾ ഇങ്ങനെ

കോവിഡ് രണ്ടാംഘട്ട വ്യാപനത്തോടെ നിര്‍ത്തിവച്ച ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ട്രെയിനുകള്‍ സര്‍വിസ് തുടങ്ങും. ട്രെയിനുകള്‍ അണുനശീകരണം നടത്തി സര്‍വീസിന് തയ്യാറായാതായി റെയില്‍വെ അറിയിച്ചു. കോവിഡ് രണ്ടാംഘട്ട വ്യാപനത്തോടെ നിര്‍ത്തിവച്ച ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്.

കോവിഡ് വ്യാപനതോത് കുറഞ്ഞതും നിയന്ത്രണങ്ങളില്‍ സംസ്ഥാനങ്ങള്‍ ഇളവുകള്‍ പ്രഖ്യാപിച്ചതുമാണ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കാരണം. ഇന്റര്‍സിറ്റിയിലേക്കും ജനശതാബ്ദി ഉള്‍പ്പടെ ഓടി തുടങ്ങുന്ന സര്‍വീസുകളിലേക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു.

ചെന്നൈയില്‍ നിന്നുള്ള നാല് പ്രത്യേക ട്രെയിനുകള്‍ നാളെ മുതല്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തും. ചെന്നൈ- മംഗളൂരു എക്‌സ്പ്രസ്, ചെന്നൈ – മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ – ആലപ്പുഴ എക്‌സ്പ്രസ്, ചെന്നൈ തിരുവനന്തപുരം എക്‌സ്പ്രസ് എന്നിവയാണ് സര്‍വീസ് നടത്തുക. കോയമ്പത്തൂര്‍ മംഗലൂരു എക്‌സ്പ്രസും സര്‍വീസ് തുടങ്ങും. രാജ്യത്ത് ഒന്നാംഘട്ട കോവിഡ് വ്യാപനത്തോടെ നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വീസ് ഇതുവരെ പൂര്‍ണതോതില്‍ പുനസ്ഥാപിച്ചിട്ടില്ല. യാത്രക്കാരുടെ ലഭ്യതയ്ക്കനുസരിച്ച്‌ സ്‌പെഷ്യല്‍ സര്‍വീസുകളാണ് റെയില്‍വെ നടത്തുന്നത്.

ബുധനാഴ്ച മുതല്‍ ആരംഭിക്കുന്ന ട്രെയിനുകള്‍

1. 02075 കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി
2. 02076 തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി
3. 06305 എറണാകുളം – കണ്ണൂ‍ര്‍ ഇന്‍്റര്‍സിറ്റി
4. 06306 കണ്ണൂ‍ര്‍ – എറണാകുളം ഇന്‍്റര്‍സിറ്റി
5. 06301 ഷൊ‍ര്‍ണ്ണൂര്‍ – തിരുവനന്തപുരം വേണാട്
6. 06302 തിരുവനന്തപുരം – ഷൊ‍ര്‍ണ്ണൂര്‍ വേണാട്
7. 06303 എറണാകുളം – തിരുവനന്തപുരം വഞ്ചിനാട്
8. 06304 തിരുവനന്തപുരം – എറണാകുളം വഞ്ചിനാട്
9. 06307 ആലപ്പുഴ – കണ്ണൂ‍ര്‍ എക്സിക്യൂട്ടീവ്
10. 06308 കണ്ണൂ‍ര്‍ – ആലപ്പുഴ എക്സിക്യൂട്ടീവ്
11. 06327 പുനലൂ‍ര്‍ – ​ഗുരുവായൂ‍ര്‍
12. 06328 ​ഗുരുവായൂ‍ര്‍ – പുനലൂ‍ര്‍
13. 06341 ​ഗുരുവായൂ‍ര്‍ – തിരുവനന്തപുരം ഇന്‍്റ‍ര്‍സിറ്റി
14. 06342 തിരുവനന്തപുരം – ​ഗുരുവായൂ‍ര്‍ ഇന്‍്റ‍ര്‍സിറ്റി
15. 02082 തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി
16. 02081 കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി
17. 06316 കൊച്ചുവേളി – മൈസൂര്‍ ഡെയ്ലി
18. 06315 മൈസൂര്‍ – കൊച്ചുവേളി ഡെയ്ലി
19. 06347 തിരുവനന്തപുരം സെന്‍ട്രല്‍ – മം​ഗളൂര്‍ ജം​ഗ്ഷന്‍
20. 06348 മം​ഗളൂര്‍ ജം​ഗ്ഷന്‍ – തിരുവനന്തപുരം സെന്‍ട്രല്‍
21. 06791 തിരുനല്‍വേലി – പാലക്കാട് പാലരുവി എക്സ്പ്രസ്
22. 06792 പാലക്കാട് – തിരുനല്‍വേലി പാലരുവി എക്സ്പ്രസ്
23. 06321 നാ​ഗര്‍കോവില്‍ – കോയമ്ബത്തൂര്‍
24. 06322 കോയമ്ബത്തൂര്‍ – നാ​ഗര്‍കോവില്‍
25. 02627 തിരുച്ചിറപ്പള്ളി – തിരുവനന്തപുരം
26. 02628 തിരുവനന്തപുരം – തിരുച്ചിറപ്പള്ളി ( ജൂണ്‍ 17 മുതല്‍ )
27. 06188 എറണാകുളം ജം​ഗ്ഷന്‍ – കാരെയ്ക്കല്‍ ടീ ​ഗാ‍ര്‍ഡന്‍
28. 06187 കാരയ്ക്കല്‍ – എറണാകുളം ജം​ഗ്ഷന്‍ (ജൂണ്‍ 17 മുതല്‍)
29. 02678 എറണാകുളം ജം​ഗ്ഷന്‍ – കെഎസ്‌ആര്‍ ബെം​ഗളൂരു ജം​ഗ്ഷന്‍ ഇന്റർ സിറ്റി
30. 02677 കെഎസ്‌ആര്‍ ബെം​ഗളൂരു ജം​ഗ്ഷന്‍ – എറണാകുളം ജം​ഗ്ഷന്‍ ഇന്റർ സിറ്റി

shortlink

Related Articles

Post Your Comments

Related Articles


Back to top button