Latest NewsKeralaNews

കെപിസിസിയിലെ പരിപാടിക്കെത്തിയ നൂറോളം പേർക്കെതിരെ കേസ്

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് തടിച്ചു കൂടിയതിനാണ് കേസെടുത്തത്

തിരുവനന്തപുരം: കെപിസിസിയിലെ പരിപാടിക്കെത്തിയ നൂറോളം പേർക്കെതിരെ കേസ്. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് തടിച്ചു കൂടിയതിനാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെയാണ് കേസ്. തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസ് എടുത്തത്.

Read Also: ‘കുഴൽപ്പണ കവർച്ചാ കേസാണോ, പിണറായിയുടെ കുഴലൂത്ത് കേസാണോ’: അന്വേഷണ സംഘം പിണറായിയുടെ പോക്കറ്റ് ബേബികൾ: ബി. ഗോപാലകൃഷ്ണൻ

കെപിസിസി അദ്ധ്യക്ഷനായി കെ.സുധാകരൻ, വർക്കിംഗ് പ്രസിഡന്റുമാരായി ടി.സിദ്ധീഖ്, കൊടിക്കുന്നിൽ സുരേഷ്, പി ടി തോമസ് എന്നിവരാണ് ഇന്ന് കെപിസിസി ഓഫീസായ ഇന്ദിരാഭവനിലെത്തി ചുമതലയേറ്റത്. ചടങ്ങിന് സാക്ഷ്യം വഹിക്കാനായി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെ മുരളീധരൻ, കെ ബാബു, എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

Read Also: ‘ഡിവൈഎഫ്ഐ ഇങ്ങനെ കരുതൽ ഉണ്ടാവുമെന്ന് കരുതിയില്ല’: രേവതി സമ്പത്തിന്റെ ലിസ്റ്റിലെ സഖാവിനെ പരിഹസിച്ച് ലസിത പാലയ്ക്കൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button