NattuvarthaMollywoodLatest NewsKeralaCinemaBollywoodNewsEntertainmentKollywoodMovie Gossips

190 രാജ്യങ്ങളിലായി 17 ഭാഷകളിലായി ധനുഷ് നായകനാകുന്ന ‘ജഗമേ തന്തിരം’ ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നു

ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ കഴിയാത്തതിന്റെ ദുഃഖം നേരത്തെ ധനുഷ് തുറന്നു പറഞ്ഞിരുന്നു

ചെന്നൈ : ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധനുഷ് നായകനാകുന്ന ‘ജഗമേ തന്തിരം. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയ താരങ്ങളായ ജോജു ജോർജും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രഖ്യാപനം മുതലേ ശ്രദ്ധ നേടിയ ചിത്രത്തിന്റെ റിലീസ് വിവരങ്ങളാണ് സംവിധായകൻ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ചിത്രം 190 രാജ്യങ്ങളിലായി 17 ഭാഷകളിലായി റിലീസ് ചെയ്യുമെന്നാണ് കാര്‍ത്തിക് സൂചിപ്പിക്കുന്നത്. 18 നാണ് ചിത്രം നെറ്റ്‍ഫ്ലിക്സില്‍ റിലീസ് ചെയ്യുക.

ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ കഴിയാത്തതിന്റെ ദുഃഖം നേരത്തെ ധനുഷ് തുറന്നു പറഞ്ഞിരുന്നു. തിയറ്ററില്‍ റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കൊവിഡ് പ്രതിസന്ധിയും മറ്റ് ചില കാരണങ്ങള്‍ കൊണ്ടും നിര്‍മ്മാതാവ് ശശികാന്ത് ചിത്രം ഒ.ടി.ടിക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button