COVID 19KeralaLatest NewsNews

മൂന്നാം തരംഗത്തിന് മുന്‍പേ കുടുംബാംഗങ്ങള്‍ക്ക് കൂടി വാക്‌സിൻ നൽകണം: ആവശ്യവുമായി ആരോഗ്യപ്രവര്‍ത്തകര്‍

2 ലക്ഷത്തിലേറെ ആരോഗ്യപ്രവര്‍ത്തകരാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ -സ്വകാര്യ മേഖലകളിലായി ജോലിയെടുക്കുന്നത്

തിരുവനന്തപുരം : കോവിഡ് മൂന്നാംതരംഗത്തിന് മുന്‍പേ കുടുംബാംഗങ്ങള്‍ക്ക് കൂടി വാക്‌സിനേഷന്  മുൻഗണന നല്‍കണമെന്ന ആവശ്യവുമായി ആരോഗ്യപ്രവര്‍ത്തകര്‍. സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കോവിഡ് രോഗികളുമായി ഇടപഴകിയ ശേഷം ദിവസവും വീട്ടിലെത്തുന്ന ഇവര്‍ കുടുംബാംഗങ്ങളുടെ ആരോഗ്യത്തെ കുറിച്ചോര്‍ത്ത് വലിയ ആശങ്കയിലാണ് ഉള്ളത്.

2 ലക്ഷത്തിലേറെ ആരോഗ്യപ്രവര്‍ത്തകരാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ -സ്വകാര്യ മേഖലകളിലായി ജോലിയെടുക്കുന്നത്.ഇവരിലേറെയും കോവിഡ് രോഗികളുമായി ദൈനംദിന സമ്പര്‍ക്കം പുലര്‍ത്തുന്നവരാണ്. കോവിഡ് വ്യാപനത്തിൻറെ ആദ്യ ഘട്ടത്തില്‍ ആശുപത്രികള്‍ തന്നെ ഇവര്‍ക്ക് താമസസൗകര്യം ഒരുക്കിയിരുന്നു.

Read Also  : യുപിയിലെ വ്യാജവാർത്തയിൽ ആദ്യ കേസ്: ഐടി ചട്ടലംഘനം നടത്തിയ ട്വിറ്ററിന്റെ സേഫ് ഹാര്‍ബര്‍ പരിരക്ഷ കേന്ദ്രം പിന്‍വലിച്ചു

എന്നാല്‍, ഇപ്പോള്‍ ആ സൗകര്യം എടുത്തുമാറ്റിയതോടെ വലിയ ബുദ്ധിമുട്ടിലായിരിക്കുകയാണ് ഇവര്‍. പ്രായമായവരും കുട്ടികളും വീട്ടിലുളളപ്പോള്‍ എങ്ങനെ പേടി കൂടാതെ വീട്ടില്‍ പോകും എന്നാണ് ഇവർ ചോദിക്കുന്നത്. മൂന്നാംതരംഗത്തിനു മുന്‍പേ കുടുംബാംഗങ്ങള്‍ക്ക് കൂടി വാക്‌സിൻ നല്‍കുന്നതിന് സര്‍ക്കാരിൻറെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി ഉണ്ടാകണമെന്നും ഇവർ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button