KeralaLatest NewsNews

ലതികക്ക് പിന്നാലെ ഭര്‍ത്താവ് കെ.ആര്‍ സുഭാഷും കോണ്‍ഗ്രസ് വിട്ടു

2016ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈപ്പിനിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഇദ്ദേഹം മത്സരിച്ചിരുന്നു.

കോട്ടയം: തകർച്ചയിൽ നിന്ന് തകർച്ചയിലേക്കെന്ന സൂചന നൽകി കേരള കോൺഗ്രസ്. പൊതു പ്രവര്‍ത്തകനും കോണ്‍ഗ്രസ്സ് നേതാവുമായ കെ.ആര്‍ സുഭാഷ് കോണ്‍ഗ്രസ്സില്‍ നിന്നും രാജിവെച്ചു. എന്‍.സി.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.

Read Also: ബംഗാളിന് പുറത്തേക്ക് പാര്‍ട്ടിയെ വളര്‍ത്താന്‍ പ്രശാന്തിന്റെ കമ്പനിയെ കളത്തിലിറക്കാനൊരുങ്ങി തൃണമൂല്‍

എന്‍.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷാണ് ഭാര്യ. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം, ഡി.സി.സി വൈസ് പ്രസിഡന്റ്, ഡി.സി.സി സെക്രട്ടറി – ജില്ലാ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കുറഞ്ഞ കാലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. 2016ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈപ്പിനിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഇദ്ദേഹം മത്സരിച്ചിരുന്നു.

ഏറ്റുമാനൂര്‍ സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് ലതിക സുഭാഷ് പാര്‍ട്ടിയുമായി അകന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂര്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് കെ.പി.സി.സി ഓഫീസിന് മുന്നില്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. തുടർന്ന് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button