COVID 19Latest NewsKeralaNews

സംസ്ഥാനത്തെ മദ്യശാലകൾ ഇന്ന് തുറക്കും : സാമൂഹ്യ അകലം പാലിക്കാനായി അടയാളവും ബാരിക്കേഡും

തിരുവനന്തപുരം : സംസ്ഥാനത്തെ മദ്യശാലകൾ ഇന്ന് തുറക്കും. 265 ബെവ്കോ ഔട്ട്ലെറ്റുകളും 32 കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും 604 ബാറുകളുമാണ് സംസ്ഥാനത്തുള്ളത്. ബാര്‍, ബിയര്‍ പാര്‍ലര്‍ എന്നിവയില്‍ പകല്‍ 11 മുതല്‍ വൈകിട്ട് ഏഴുവരെ പാഴ്സലായാണ് വില്‍പ്പന. ബിവറേജസ് ഔട്ട്ലെറ്റ് രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 വരെ പ്രവർത്തിക്കും.

Read Also : സേവ് ലക്ഷദ്വീപ് നാടകം പൊളിയുന്നു, രചനയും സംവിധാനവും നിർവ്വഹിച്ച CPM, ലീഗ്, SDPI, നേതാക്കൾ ഇനി എന്ത് ചെയ്യും: എസ് സുരേഷ് 

ബാറിലും ബിവറേജിലെ വിലതന്നെയായിരിക്കും. വിലവിവര പട്ടിക പ്രസിദ്ധീകരിക്കും. ജീവനക്കാരും മദ്യം വാങ്ങാനെത്തുന്നവരും കോവിഡ് മാനദണ്ഡം പാലിക്കണം. ഷോപ്പും പരിസരവും അണുവിമുക്തമാക്കണം. തിരക്കുണ്ടാകാന്‍ സാധ്യതയുണ്ടെങ്കില്‍ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തും. സാമൂഹ്യ അകലം പാലിക്കാനായി അടയാളവും ബാരിക്കേഡും നിര്‍മിക്കണം.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ മാത്രമായിരിക്കും മദ്യവില്‍പ്പന. നേരത്തെ ആപ്പ് വഴി ബുക്ക് ചെയ്ത് വിതരണമാണ് സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button