Latest NewsNewsMobile Phone

നോക്കിയ 110 4ജി, നോക്കിയ 105 4ജി ഫീച്ചർ ഫോണുകൾ വിപണിയിലെത്തി

നോക്കിയയുടെ ഫീച്ചർ ഫോണുകളായ 110 4ജി, നോക്കിയ 105 4ജി വിപണിയിൽ അവതരിപ്പിച്ചു. നോക്കിയ 110 4ജി 39.90 യൂറോ (ഏകദേശം 3,600 രൂപ), നോക്കിയ 105 4ജി 34.90 യൂറോ (ഏകദേശം 3,100 രൂപ) എന്നിങ്ങനെയാണ് യഥാക്രമം വില. നോക്കിയ 110 4ജിയിൽ കറുപ്പ്, മഞ്ഞ, അക്വാ നിറങ്ങളിൽ നിറങ്ങളിൽ വിപണിയിൽ ലഭ്യമാണ്. നോക്കിയ 105 4ജി ഫോണുകൾ കറുപ്പ്, നീല, ചുവപ്പ് നിറങ്ങളിലും ലഭ്യമാണ്.

നോക്കിയ 110 4ജിയിൽ ഒരു വിജിഎ ക്യാമറയും എഫ്എം റോഡിയോയ്ക്കായി ഫോണിന്റെ അടിയിൽ 3.5 എംഎം ഹെഡ്ഫോൺ ജാക്കും ഹാൻഡ്സ് മ്യൂസിക് പ്ലേബാക്ക് സപ്പോർട്ടുമുണ്ട്. 120×160 പിക്സൽ റെസല്യൂഷനുള്ള 1.8 ഇഞ്ച് ടിഎഫ്ടി നോൺ-ടച്ച് സ്ക്രീൻ ഡിസ്പ്ലേ പോലുള്ള നോക്കിയ 110 4ജി, നോക്കിയ 105 4ജി എന്നിവ തമ്മിൽ നിരവധി സാദൃശ്യങ്ങളുണ്ട്.

Read Also:- ലിയോണിന്റെ ഡച്ച് മുന്നേറ്റനിര താരം ബാഴ്‌സലോണയിൽ

32 ജിബി മൈക്രോ എസ്ഡി കാർഡിലും എംപി 3 പ്ലേബാക്കിനുമുള്ള സപ്പോർട്ടുമായി വരുന്ന നോക്കിയ 110 4ജി, നോക്കിയ 105 4ജി എന്നിവ മികച്ചതാണ്. ഈ ഫോണിലേക്ക് പ്ലഗ് ഇൻ ചെയ്യാൻ ഇയർഫോണുകൾ പോലും ആവശ്യമില്ലാത്ത ഒരു എഫ്എം റേഡിയോ ഉണ്ട്.

shortlink

Post Your Comments


Back to top button