KeralaNattuvarthaLatest NewsNews

സഹോദരനുൾപ്പെടെ അഞ്ചുപേർ പീഡിപ്പിച്ചെന്ന പരാതിയിൽ വഴിത്തിരിവ്: യുവതിക്കെതിരേ കേസെടുത്ത് പോലീസ്

'സഹോദരൻ എന്നോട് തെറ്റൊന്നും ചെയ്തിട്ടില്ല. കലാമ്മ പറഞ്ഞിട്ടാണ് എല്ലാം ചെയ്തത്’

തൊടുപുഴ: പെൺകുട്ടിയെ സഹോദരനുൾപ്പെടെ അഞ്ചുപേർ പീഡിപ്പിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. വിവാഹദല്ലാളായ യുവതി വൈരം തീർക്കാൻ കെട്ടിച്ചമച്ചതാണ് കേസെന്ന് പോലീസ് കണ്ടെത്തി. ഇടുക്കി ഡിവൈ.എസ്.പി. ഫ്രാൻസിസ് ഷെൽബിയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ് പരാതി വ്യാജമെന്ന് കണ്ടെത്തിയത്. വ്യാജ പരാതി കൊടുപ്പിച്ച യുവതിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഏപ്രിൽ 20-ന് തൃശ്ശൂരിലെ മനുഷ്യാവകാശപ്രവർത്തക വഴിയാണ് ഇടുക്കി കഞ്ഞിക്കുഴിയിൽ പതിന്നാലുകാരിയെ സഹോദരനും നാല് സുഹൃത്തുക്കളും പീഡിപ്പിച്ചെന്ന വിവരം പോലീസിന് ലഭിച്ചത്. പെൺകുട്ടിയുടെ മൊഴിയെടുത്തപ്പോൾ, പ്രദേശവാസിയും വിവാഹദല്ലാളുമായ യുവതി ഒപ്പം വേണമെന്ന ശാഠ്യവും പീഡനം നടന്നത് സംബന്ധിച്ച് ഗൈനക്കോളജിസ്റ്റിന്റെ റിപ്പോർട്ടിലെ ഉറപ്പില്ലായ്മയും കുറ്റവാളിയല്ലെന്ന സഹോദരന്റെ മൊഴിയും പോലീസിനെ വലച്ചു.

തുടർന്ന് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ പല സംഘങ്ങളായി നടത്തിയ വിശദമായ അന്വേഷണത്തിൽ അഭയകേന്ദ്രത്തിലാക്കിയ പെൺകുട്ടി അവിടത്തെ രജിസ്റ്ററിൽ ‘സഹോദരൻ എന്നോട് തെറ്റൊന്നും ചെയ്തിട്ടില്ല. കലാമ്മ പറഞ്ഞിട്ടാണ് എല്ലാം ചെയ്തത്’ എന്ന് കുറിച്ചതായി കണ്ടെത്തി. ഇതോടെ പോലീസ് പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജിലെ ഫൊറൻസിക് സർജന്റെ സഹായത്തോടെ വീണ്ടും പരിശോധിപ്പിച്ചു. പീഡനം നടന്നില്ലെന്ന റിപ്പോർട്ടിനെ തുടർന്ന് വീണ്ടും മൊഴിയെടുത്തപ്പോൾ, പൊട്ടിക്കരഞ്ഞുകൊണ്ട് പെൺകുട്ടി തെറ്റ് ഏറ്റുപറയുകയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്മാർ വ്യക്തമാക്കിയത് ഇങ്ങനെ.

വയോധികനെ മ​ര്‍​ദ്ദി​ച്ചത് തെ​റ്റാ​യി പ്ര​ച​രി​പ്പിച്ചു : ട്വി​റ്റ​ർ എംഡിക്ക് നോ​ട്ടീ​സ്, 7 ദിവസത്തിനുള്ളിൽ ഹാജരാകണം
പെൺകുട്ടിയുടെ സഹോദരന് വിവാഹമാലോചിച്ച് വെണ്മണി സ്വദേശിനിയായ ശ്രീകല, സ്ഥിരമായി വീട്ടിൽ വരാറുണ്ടായിരുന്നു. മൂന്നുമാസംകൊണ്ട് കുട്ടിയുമായി വളരെ അടുത്ത ഇവരെ ‘കലാമ്മ’യെന്നാണ് കുട്ടി വിളിച്ചിരുന്നത്. അതേസമയം, പെൺകുട്ടിയോടുള്ള ഇവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ സഹോദരൻ, വീട്ടിൽ വരുന്നതിൽനിന്ന്‌ ശ്രീകലയെ വിലക്കുകയും, വിവാഹാലോചനയുമായി വരേണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തിൽ ശ്രീകല, കുട്ടിയുമായുള്ള അടുപ്പം മുതലെടുത്ത് സഹോദരനെതിരേ മൊഴി നൽകാൻ പ്രേരിപ്പിക്കുകയായിരുന്നു.

പെൺകുട്ടിയെ ദുരുപയോഗം ചെയ്തതിനും, പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിനും ശ്രീകലയുടെ പേരിൽ കേസെടുത്തതായും, യുവാവിനും സുഹൃത്തുക്കൾക്കുമെതിരായ കേസ് പിൻവലിക്കാൻ നടപടി തുടങ്ങിയാതായും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button