COVID 19KeralaLatest NewsNews

സംസ്ഥാനത്ത് ക്ഷേത്രങ്ങൾ തുറക്കുന്ന കാര്യത്തിൽ വിശദീകരണവുമായി ദേവസ്വം മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യശാലകൾ ഉൾപ്പെടെ തുറന്നിട്ടും ക്ഷേത്രങ്ങൾ തുറക്കുന്നില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ക്ഷേത്രങ്ങള്‍ തുറക്കാത്തതിന് എതിരെ എന്‍എസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു. പള്ളികള്‍ തുറക്കാത്തതിന് എതിരെ മുസ്ലിം സംഘടനകളും പ്രതികരിച്ചിരുന്നു.

Read Also : മറിഞ്ഞ ടാങ്കർ ലോറിയിൽ നിന്ന് പെട്രോൾ ഊറ്റാൻ തിക്കും തിരക്കും കൂട്ടി നാട്ടുകാർ : വീഡിയോ കാണാം 

അതേസമയം ക്ഷേത്രങ്ങൾ തുറക്കുന്ന കാര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ‘ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ഉടന്‍ പ്രവേശനം നല്‍കില്ല. ഭക്തജനങ്ങളെ തടയുകയെന്നത് സര്‍ക്കാര്‍ ലക്ഷ്യമല്ല. ആരെയും ദ്രോഹിക്കാനല്ല. ഭക്തരുടെ സുരക്ഷയാണ് പ്രധാനം’, മന്ത്രി വ്യക്തമാക്കി.

‘ആരാധനാലയങ്ങളില്‍ ആളുകള്‍ തടിച്ചുകൂടുന്നത് രോഗവ്യാപനത്തിന് കാരണമാകും. കൊവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമാകുന്നതിന് അനുസരിച്ച് ഇളവുകള്‍ നല്‍കും. ഏതെങ്കിലും സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യം വച്ചല്ല നിയന്ത്രണങ്ങൾ’ , അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button