KeralaNattuvarthaLatest NewsNews

വാട്സാപ് സ്റ്റാറ്റസിനിട്ട കമന്റ് ഇഷ്ടപ്പെട്ടില്ല: സിപിഎം നേതാവിന്റെ അടക്കം മൂന്ന് വീടുകൾ തകർത്ത് 12 അംഗ സംഘം

വിഷയവുമായി ബന്ധപ്പെട്ട് 12 പേർക്കെതിരെ പോലീസ് കേസെടുത്തു

ഒല്ലൂർ: വാട്സാപ് സ്റ്റാറ്റസിനു കമന്റിട്ടതിനു 12 അംഗ സംഘം തകർത്തത് 3 വീടുകൾ. ഗുണ്ടാപട്ടികയിലുള്ള അഞ്ചേരി ജി.ടി. നഗറിൽ മേനാച്ചേരി മിഥുന്റെ വീട്ടിൽ ബുധനാഴ്ച രാത്രി 9നാണ് അക്രമം നടന്നത്. മിഥുന്റെ മുൻ സുഹൃത്തുക്കൾ തന്നെയാണ് അക്രമത്തിന് പിന്നിൽ. വാതിലുകളിൽ വാൾ കൊണ്ട് വെട്ടുകയും, ജനലുകൾ തകർക്കുകയും ചെയ്ത സംഘം മുറ്റത്തുണ്ടായിരുന്ന കാറിന്റെയും 2 ഓട്ടോറിക്ഷകളുടെയും ചില്ലുകളും തകർത്തു. തുടർന്ന് സംഘം മറ്റ് രണ്ട്‌ വീടുകളിലും അക്രമം അഴിച്ചുവിട്ടു.

5 വർഷമായി കേസുകളിലൊന്നും പെടാതെ കഴിയുന്ന മിഥുൻ അക്രമം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നെങ്കിലും പുറത്തിറങ്ങിയില്ല. 3 വർഷമായി കൂട്ടുപ്രതികളുമായി സൗഹൃദത്തിലും ആയിരുന്നില്ല. കൂട്ടുപ്രതികൾ വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടതിനു മിഥുൻ ഇട്ട കമന്റ് ഇഷ്ടപ്പെടാതിരുന്നതിനെ തുടർന്ന് പ്രതികൾ ഫോണിലൂടെ വാക്കേറ്റം നടത്തി. ഇതിന് ശേഷമാണ് ആക്രമണം നടന്നത്.

സംഭവത്തിന് ശേഷം പൊലീസിന് വിവരം കൈമാറിയെന്നാരോപിച്ച് സിപിഎം അഞ്ചേരി ബ്രാഞ്ച് സെക്രട്ടറി പട്ടീലത്തൊടി സുഭാഷിന്റെയും സഹോദരൻ ബാബുവിന്റെയും വീടുകൾ അക്രമികൾ തകർത്തു. ജനൽ ചില്ലുകളും 2 ബൈക്കുകളും ഒരു ഓട്ടോറിക്ഷയും അക്രമത്തിൽ തകർന്നു. വിഷയവുമായി ബന്ധപ്പെട്ട് റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ദേവൻ, അരുൺ, വിഷ്ണു, രമേഷ് എന്നിവരടക്കം 12 പേർക്കെതിരെ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button