Latest NewsNewsInternational

മദ്രസ വിദ്യാര്‍ത്ഥിയെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു : ഇസ്ലാമിക പുരോഹിതനെതിരെ കേസ്

ഇയാൾ ആൺകുട്ടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു

ലാഹോര്‍ : വര്‍ഷങ്ങളോളം മദ്രസ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഇസ്ലാമിക പുരോഹിതനെതിരെ കേസ്. ഇരയുടെ പരാതിയില്‍ ജാമിയത് ഉൽമ ഇ ഇസ്ലാം ഉപാദ്ധ്യക്ഷൻ മുഫ്തി അസിസുർ റഹ്മാനെതിരെയാണ് കേസെടുത്തത്. ഇയാൾ ആൺകുട്ടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്.

മദ്രസ പരീക്ഷയില്‍ കൃത്രിമം കാട്ടിയെന്നു പറഞ്ഞ് വിദ്യാര്‍ത്ഥിയെ ഇയാൾ പുറത്താക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, താൻ നിരപരാധിയാണെന്ന് കുട്ടി പല തവണ പറഞ്ഞെങ്കിലും ഇയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് പരീക്ഷയിൽ മൂന്ന് വർഷത്തേക്ക് വിലക്കേർപ്പെടുത്തുമെന്നും അല്ലെങ്കിൽ താൻ പറയുന്നത് അനുസരിക്കണമെന്നും ഇയാൾ വിദ്യാർത്ഥിയോട് പറഞ്ഞു. ഇത് വിദ്യാർത്ഥി അനുസരിക്കുകയായിരുന്നു. ഇതോടെ വര്‍ഷങ്ങളോളം എല്ലാ വെള്ളിയാഴ്ചയും ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.

Read Also  :  ഗോള്‍ഡ് വിങ് ടൂര്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച്‌ ഹോണ്ട : വിലയും പ്രത്യേകതകളും അറിയാം

റഹ്മാനെതിരെ വിദ്യാർത്ഥി പല തവണ മറ്റ് അദ്ധ്യാപകരോട് പരാതി പറഞ്ഞിരുന്നു. എന്നാൽ, ഇത് വിശ്വസിക്കാൻ ആരും തയ്യാറായിരുന്നില്ലെന്നും ആരോപണമുണ്ട്. ഇതിനിടെയാണ് പീഡന ദൃശ്യങ്ങൾ പ്രചരിച്ചത്. സംഭവത്തിൽ കുട്ടിയുടെ വീട്ടുകാർ വടക്കൻ കാൻഡ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പാകിസ്ഥാൻ പീനൽ കോഡിലെ സെക്ഷൻ 377, 506, എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button