Latest NewsKeralaNewsIndia

‘സഖാക്കൾ സിറിയയിൽ പോയി പൊട്ടിത്തെറിച്ചെന്ന വാർത്ത വരും’: ഐ.എസിനെ എതിർത്ത രാഹുലിനെ പുറത്താക്കിയ ഡിവൈഎഫ്ഐക്കെതിരെ വിമർശനം

പത്തനംതിട്ട : ഐ.എസ് ഭീകര സംഘടനയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട പ്രവർത്തകനെ ഡി.വൈ.എഫ്‌.ഐ പുറത്താക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഘടനയെ പരിഹസിച്ച് സോഷ്യൽ മീഡിയ. രാഹുൽ പി.ആർ എന്ന പ്രവർത്തകനെയാണ് ഡി.വൈ.എഫ്‌.ഐ പുറത്താക്കിയത്. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള ഡി.വൈ.എഫ്‌.ഐ കോട്ടാങ്ങല്‍ മേഖലാ കമ്മിറ്റിയുടേതാണ് നടപടി. സംഘടനയുടെ നിലപാടിനെ ട്രോളി സോഷ്യൽ മീഡിയ. രാഹുലിനെ പുറത്താക്കിയതായി അറിയിച്ച ഡി.വൈ.എഫ്‌.ഐ കോട്ടാങ്കൽ മേഖലാകമ്മറ്റി ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ കമന്റ് ബോക്സിൽ നിറയെ പരിഹാസ കമന്റുകളാണ്.

Also Read:പാലക്കാട് ഹോട്ടലില്‍ മീന്‍കറിയെ ചൊല്ലി തര്‍ക്കം: കലിപൂണ്ട് ഹോട്ടലിലെ ചില്ല് കൈകൊണ്ട് തകര്‍ത്ത യുവാവ് മരിച്ചു

‘നാണമുണ്ടോ സഖാക്കളെ ഐ.എസ്.ഐ.സിനെ എതിർത്ത ഒരു സഖാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ. തീവ്രവാദത്തെ എതിർത്താൽ മുസ്ലീം വോട്ട് പോകും എന്ന പേടി ആണോ നിങ്ങൾക്ക്. ഈ നിലയിൽ ആണ് സംഘടനയുടെ പോക്ക് എങ്കിൽ സഖാക്കൾ സിറിയയിൽ പോയി പൊട്ടിത്തെറിച്ചു എന്ന വാർത്ത അധികം വൈകാതെ വരും.’, ഒരാൾ കമന്റ് ചെയ്തു. ‘എന്താടോ മതനിരപേക്ഷത? ഐ.എസ്.ഐ.എസ് തീവ്രവാദത്തിന് പോയവരെ സപ്പോർട്ട് ചെയ്യുന്നതാണോ? ഇങ്ങനെ ഇതിൽ നിൽക്കുന്നതിനേക്കാൾ നല്ലത് അന്തസ്സായി തൂങ്ങി മരിക്കുന്നതാണ്’. മറ്റൊരാൾ കമന്റ് ചെയ്തു. ഇത്തരത്തിൽ വിമർശന കമന്റുകളാണ് പോസ്റ്റ് നിറയെ.

അതേസമയം, നിമിഷാ ഫാത്തിമ ഉൾപ്പെടെ ഐ.എസിൽ ചേർന്ന യുവതികളെ തിരികെ നാട്ടില്ലെത്തിക്കില്ലെന്ന കേന്ദ്ര സർക്കാർ തീരുമാനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതോടെ, കേന്ദ്ര സർക്കാരിനെ അനുകൂലിച്ച് രാഹുൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ രാഹുൽ പൂർണ്ണമായി പിന്തുണ തീരുമാനം സംഘടനയ്ക്ക് അത്ര പിടിച്ചില്ല. ഐ.എസ് ഭീകരരുടെ ശവശരീരം പോലും ഭാരതത്തില്‍ എത്താന്‍ അനുവദിക്കരുതെന്ന രാഹുലിന്റെ നിലപാട് ഡി.വൈ.എഫ്.ഐ ഗൗരവത്തിൽ എടുത്തു. ശേഷം നടന്ന കൂടിയാലോചനകൾക്കൊടുവിലാണ് രാഹുലിനെ സംഘടനയിൽ നിന്നും പുറത്താക്കിയത്.

‘രാഹുൽ പിആർ എന്നയാളിനെ സംഘടന വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലും മതനിരപേക്ഷ സമൂഹത്തിനു ചേരാത്ത നിലയിലുമുള്ള നവ മാധ്യമ രംഗത്തെ നിരന്തര ഇടപെടലുകൾ കൊണ്ടും ഡി.വൈ.എഫ്‌.ഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരിക്കുന്നു’ എന്നാണ് ഡി.വൈ.എഫ്‌.ഐ കോട്ടാങ്കൽ മേഖലാകമ്മറ്റി ഫെയ്‌സ്ബുക്കിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button