COVID 19Latest NewsNewsInternational

കോവിഡിന്‍റെ പുതിയ വ​കഭേദം 29 രാജ്യങ്ങളില്‍ : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജെനീവ : ലോകത്ത്​ കൊറോണ വൈറസിന്‍റെ പുതിയ വകഭേദം 29 രാജ്യങ്ങളില്‍ വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഉയര്‍ന്ന വ്യാപന സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

Read Also : സംസ്ഥാനത്ത് ക്ഷേത്രങ്ങൾ തുറക്കുന്ന കാര്യത്തിൽ വിശദീകരണവുമായി ദേവസ്വം മന്ത്രി 

പെറുവിലാണ്​ ആദ്യം ലാംഡ വകഭേദം കണ്ടത്തിയത്. 2021 ഏപ്രില്‍ മുതല്‍ പെറുവില്‍ റിപ്പോര്‍ട്ട്​ ചെയ്​ത 81 ശതമാനം കേസുകളും ഈ വകഭേദത്തിന്റെതാണെന്ന്​ അധികൃതര്‍ വ്യക്തമാക്കുന്നു.

രോഗവ്യാപന സാധ്യത കൂട്ടുന്നതിനും ആന്‍റിബോഡി​കളോടുള്ള വൈറസിന്‍റെ പ്രതിരോധ​ത്തെ ശക്തിപ്പെടുത്തുന്നതിനായുള്ള പരിവര്‍ത്തനങ്ങള്‍ ലാംഡ വകഭേദത്തിനുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പിൽ പറയുന്നു.

ആഗോളതലത്തിൽ കഴിഞ്ഞയാഴ്ച പുതിയ കോവിഡ് കേസുകളും മരണങ്ങളും കുറഞ്ഞുവരികയാണെന്ന് WHO റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടനിൽ ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട B. 1.1.7 വകഭേദം 149 രാജ്യങ്ങളിലും, ദക്ഷിണാഫ്രിക്കയിൽ ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട B. 1.351 വകഭേദം 102 രാജ്യങ്ങളിലും ബ്രസീലിലെ P. 1 വകഭേദം 59 രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button