Latest NewsNewsInternational

റസ്റ്റോറന്റിലെ ജീവനക്കാരന് കോവിഡ്: 400 ഓളം വിമാനങ്ങൾ റദ്ദാക്കി

സൗത്ത് ചൈനയിലെ ഷെൻസ്‌ഹെൻ ബാഓ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റസ്റ്റോറന്റ് ജീവനക്കാരനാണ് കോവിഡ് ബാധിച്ചത്

ബെയ്ജിംഗ്: റസ്‌റ്റോറന്റിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ 400 വിമാനങ്ങൾ റദ്ദാക്കി ചൈനയിലെ വിമാനത്താവളം. സൗത്ത് ചൈനയിലെ ഷെൻസ്‌ഹെൻ ബാഓ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റസ്റ്റോറന്റ് ജീവനക്കാരനാണ് കോവിഡ് ബാധിച്ചത്. വെള്ളിയാഴ്ച വിമാനത്താവളത്തിലെത്തേണ്ടതും പുറപ്പെടേണ്ടതുമായ വിമാനങ്ങളടക്കം വരും ദിവസങ്ങളിലെ വിമാനങ്ങളും മുൻകൂട്ടി റദ്ദാക്കുകയായിരുന്നു.

Read Also: മഹാരാഷ്ട്രയില്‍ തമ്മിലടി തുടങ്ങി: കോണ്‍ഗ്രസ് അധ്യക്ഷന്റെ പരാമര്‍ശത്തിന് മറുപടി നല്‍കി ഉദ്ധവ് താക്കറെ

രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചയാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് ഷെൻസ്‌ഹെൻ വിമാനത്താവളം പുറത്തിറക്കിയ നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്. ജനിതക വ്യതിയാനം സംഭവിച്ച വൈറസാകാം ഇയാളെ ബാധിച്ചതെന്നാണ് സംശയിക്കുന്നത്. ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ റസ്റ്റോറന്റിലെ മറ്റ് 56 ജീവനക്കാരോടും ക്വാറന്റീനിൽ പ്രവേശിക്കാൻ വിമാനത്താവള അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. കൂടുതൽ വിമാനങ്ങൾ റദ്ദാക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വിമാനത്താവളത്തിലെ മറ്റ് കടകളും അടച്ചിരിക്കുകയാണ്.

Read Also: വൈദ്യുതി ബോര്‍ഡ് എം.ഡിയെ സസ്‌പെന്‍ഡ് ചെയ്ത് യോഗി ആദിത്യനാഥ്: കാരണം ഇതാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button