COVID 19Latest NewsNewsIndia

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ഇന്ത്യൻ റയിൽവേ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്​ മുമ്പ് 1783 മെയില്‍, എക്​സ്​പ്രസ്​ ട്രെയിനുകളാണ്​ സര്‍വീസ്​ നടത്തിയിരുന്നത്​. പുതിയ കണക്കനുസരിച്ച്‌​ ഇതില്‍ 983 ട്രെയിനുകള്‍ സര്‍വീസ്​ നടത്തുന്നുണ്ട്​. അതേസമയം കോവിഡിന്​ മുമ്പുണ്ടായിരുന്ന ട്രെയിനുകളില്‍ 56 ശതമാനവും സര്‍വീസ്​ പുനഃരാരംഭിച്ചിട്ടുണ്ടെന്ന്​ റെയില്‍വേ അറിയിച്ചു.

Read Also : ഡെല്‍റ്റ പ്ലസ് കോവിഡ് വകഭേദത്തെ കുറിച്ച്‌ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് എയിംസ് ഡയറക്ടര്‍

660 ട്രെയിനുകളുടെ സര്‍വീസിന്​ കൂടി അനുമതി നല്‍കിയിട്ടുണ്ടെന്നും ഇതില്‍ 108 എണ്ണം അവധിക്കാല സ്​പെഷ്യല്‍ ട്രെയിനുകളാണെന്നും റയിൽവേ വ്യക്തമാക്കി. ഇതില്‍ 552 മെയില്‍, എക്​സ്​പ്രസ്​ ട്രെയിനുകളും 108 അവധിക്കാല സ്​പെഷ്യല്‍ ​തീവണ്ടികളും ഉള്‍പ്പെടും. വിവിധ സോണുകള്‍ക്ക്​ കോവിഡ്​ സാഹചര്യവും യാത്രക്കാരുടെ എണ്ണവും പരിഗണിച്ച്‌​ കൂടുതല്‍ ട്രെയിനുകളുടെ സര്‍വീസ്​ തുടങ്ങാമെന്നും റെയില്‍വേ വ്യക്​തമാക്കിയിട്ടുണ്ട്​.​

അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ സൗകര്യം ഉള്‍പ്പടെ പരിഗണിച്ചാണ്​ റെയില്‍വേ തീരുമാനം. കോവിഡ് മഹാമാരിയോടെ യാത്രക്കാർ കുറഞ്ഞതും കോവിഡ് വ്യാപനം രൂക്ഷമായതുമാണ് സർവീസ് നിർത്താൻ കാരണം. സർവീസ് തുടങ്ങിയതോടെ ഇനി പൊതുഗതാഗതം പഴയ രീതിയിലാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button