COVID 19Latest NewsNewsIndia

കുട്ടികളിൽ വൈറസുകള്‍ക്കെതിരെയുള്ള പ്രതിരോധശേഷി രൂപപ്പെടാനുളള സാദ്ധ്യത കുറവാണെന്ന് പഠനം

ന്യൂഡല്‍ഹി : കുട്ടികളിൽ വൈറസുകള്‍ക്കെതിരെയുള്ള പ്രതിരോധശേഷി രൂപപ്പെടാനുളള സാദ്ധ്യത കുറവാണെന്ന് പുതിയ പഠന റിപ്പോർട്ട്. കഴിഞ്ഞ 15 മാസമായി കുട്ടികള്‍ക്ക് സാധാരണ പനി പോലുള്ള രോഗങ്ങള്‍ ഉണ്ടാക്കുന്ന വൈറസുകളുമായി യാതൊരു സമ്പർക്കവും ഉണ്ടായിട്ടില്ല. അതിനാല്‍ അവരില്‍ വൈറസുകള്‍ക്കെതിരെയുള്ള പ്രതിരോധശേഷി രൂപപ്പെടാനുളള സാദ്ധ്യത കുറവാണെന്ന് പഠനത്തില്‍ പറയുന്നു.

Read Also : പിണറായി വിജയന്‍ വടിവാള്‍ ഉപയോഗിച്ച്‌ വെട്ടിയെന്ന് കോൺഗ്രസ് നേതാവ്  

കുട്ടികളുടെ ശ്വാസകോശത്തെ ബാധിക്കുന്ന റെസ്പിറേറ്ററി സൈന്‍സിഷ്യല്‍ വൈറസ് (ആര്‍ എസ് വി) എന്ന രോഗം പടര്‍ന്നു പിടിക്കാനുളള സാഹചര്യമുണ്ടെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളിലാണ് സാധാരണ ഈ രോഗം കാണപ്പെടുന്നത്. വാക്സിന്‍ ഒന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ലാത്ത ഈ രോഗം ചിലപ്പോള്‍ മരണത്തിന് വരെ കാരണമായേക്കാം.

എന്നാല്‍ കൊവിഡ് വന്നതോടു കൂടി കുട്ടികള്‍ വീടുകളിൽ നിന്ന് പുറത്തിറങ്ങാതെ ആയപ്പോള്‍ അവര്‍ക്ക് ഈ രോഗാണുവുമായുള്ള സമ്പർക്കം നഷ്ടമായി. അതിനാല്‍ തന്നെ ഈ രോഗം ഇപ്പോള്‍ അധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. കുഞ്ഞുങ്ങളുടെ ശരീരത്തില്‍ നിലവില്‍ പ്രതിരോധ ശേഷി വളരെ കുറവായതിനാല്‍ എത്ര കടുത്ത അവസ്ഥയിലാകും ഇത് വരിക എന്ന് പറയാനാകില്ലെന്ന് വിദഗ്ദർ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button