KeralaLatest NewsNews

രക്തം കുടിച്ചും വവ്വാൽ കടിച്ച പേരയ്ക്ക തിന്നും വിവാദങ്ങളിൽ നിറഞ്ഞ മോഹനന്‍ വൈദ്യര്‍ അന്തരിച്ചു

നിപ്പ വൈറസിന്റെ വ്യാപന ഘട്ടത്തിൽ അണ്ണാനും വവ്വാലും ചപ്പിയ പഴങ്ങള്‍ കഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു

തിരുവന്തപുരം: വിവാദങ്ങളിൽ നിറഞ്ഞുനിന്ന മോഹനന്‍ വൈദ്യര്‍ അന്തരിച്ചു. തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. ബന്ധുവീട്ടിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഇതിന് തുടന്ന് ചികിത്സയിലായിരുന്നു.

കൊറോണ വൈറസ് ബാധയ്ക്ക് വ്യാജചികിത്സ നല്‍കിയതിന് മോഹനന്‍ വൈദ്യരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മരണം ഇല്ല, കാന്‍സര്‍ എന്ന അസുഖമില്ല എന്നിങ്ങനെയുള്ള അശാസ്ത്രീയമായ അവകാശവാദങ്ങള്‍ നടത്തി വിവാദങ്ങളിൽ പലപ്പോഴും ഇദ്ദേഹം നിറഞ്ഞു നിന്നിരുന്നു. കോവിഡ് 19 വൈറസ് ബാധയ്ക്ക് വ്യാജചികിത്സ നല്‍കിയതിന്റെ പേരിലാണ് അറസ്റ്റ്.

read also: ശത്രുവിന്റെ ശത്രു മിത്രം: ചൈനയുടെ സഹായത്തോടെ മാദ്ധ്യമ സ്ഥാപനം ആരംഭിക്കാനൊരുങ്ങി പാകിസ്താന്‍

മോഹനന്‍ വൈദ്യരുടെ ചികിത്സാ പിഴവുമൂലം ഒന്നരവയസുകാരിയുടെ മരണം സംഭവിച്ചതിനെ തുടര്‍ന്ന് നിരവധി പരാതികള്‍ മോഹനന് എതിരെ ഉണ്ടായിരുന്നു. നിപ്പ വൈറസിന്റെ വ്യാപന ഘട്ടത്തിൽ അണ്ണാനും വവ്വാലും ചപ്പിയ പഴങ്ങള്‍ കഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിലൂടെയും മഞ്ഞപ്പിത്തം പോസിറ്റീവ് റിസള്‍ട്ട് ലഭിച്ചെന്ന് പറയുന്ന ഒരു വ്യക്തിയുടെ രക്തം കുടിക്കുന്ന വിഡിയോയിലൂടെയും നിരവധി വിമർശനങ്ങൾ കേട്ടിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button