COVID 19Latest NewsKeralaNews

പിണറായിയും സുധാകരനും ക്രിമിനലുകളെന്ന് തെളിഞ്ഞു: വി. മുരളീധരൻ

കണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ പിണറായി വിജയനെതിരെ വധശ്രമത്തിന് കേസെടുക്കാൻ സുധാകരൻ ആവശ്യപ്പെടുമോ ?

തിരുവനന്തപുരം: മരംമുറി കൊള്ള, കൊവിഡ് പ്രതിരോധ പാളിച്ച തുടങ്ങിയവയിൽ നിന്നും ചർച്ചകൾ വഴിതിരിച്ചുവിടാനുള്ള സർക്കാർ-പ്രതിപക്ഷ ആസൂത്രിത ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും അടിസ്ഥാനപരമായി ഗുണ്ടകളാണെന്ന് കേരളത്തോട് ഏറ്റുപറഞ്ഞിരിക്കുകയാണെന്ന് വി മുരളീധരൻ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും വാർത്താസമ്മേളനത്തിൽ അക്രമ കഥകളും പോർവിളിയും നടത്തുന്നത് ആസൂത്രിതമായാണെന്നും അദ്ദേഹം ആരോപിച്ചു.

Also Read:സുരേന്ദ്രന്‍ നല്‍കിയത് കുഴല്‍പ്പണം: ജാനു സി.കെ ശശീന്ദ്രന്റെ ഭാര്യയ്ക്ക് നല്‍കിയത് കുഴലല്ല, ഇടതിന്റെ ഇരട്ടത്താപ്പ്

മരംമുറി വിവാദം, കൊവിഡ് പ്രതിരോധത്തിലെ വീഴ്ചകൾ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയിൽ കടുത്ത പ്രതിരോധത്തിലായ സർക്കാരിനെ അതിൽ നിന്നും രക്ഷിക്കാനും ചർച്ചകൾ വഴിതിരിച്ച് വിടാനും പ്രതിപക്ഷം സഹായിക്കുകയാണെന്ന് കേന്ദ്രമന്ത്രി പ്രസ്താവിച്ചു. പ്രതിപക്ഷ നേതാവ് ചുമതലയേറ്റെടുത്തപ്പോൾ തന്നെ പറഞ്ഞത് തങ്ങൾ സർക്കാരിനെ വിമർശിക്കാനില്ലെന്നും ബിജെപിയാണ് ഏറ്റവും വലിയ എതിരാളിയെന്നുമാണെന്നത് അതിന്റെ തെളിവാണെന്നും മുരളീധരൻ കൂട്ടിച്ചെർത്തു.

‘ബിജെപിയെ ഏതിരാളിയായി കാണുന്ന സർക്കാരും പ്രതിപക്ഷവും ചേർന്ന് നടത്തുന്ന നാടകമാണ് വാർത്താസമ്മേളനങ്ങൾ. കോവിഡ് വിശദീകരിക്കാനുള്ള വാർത്താസമ്മേളനത്തിൽ മുൻകൂട്ടി എഴുതി തയ്യാറാക്കി വന്ന് 10-15 മിനിട്ട് നേരം കൊലവിളി നടത്തുന്ന മുഖ്യമന്ത്രിയും പരസ്യമായി അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പ്രതിപക്ഷ പാർട്ടി നേതാവും കേരളത്തെ അപമാനിക്കുകയാണ്. കണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ പിണറായി വിജയനെതിരെ വധശ്രമത്തിന് കേസെടുക്കാൻ സുധാകരൻ ആവശ്യപ്പെടുമോ?. കേരളത്തിന്റെ മൂന്നിരട്ടി വലുപ്പവും ജനസംഖ്യയുമുള്ള സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ പ്രതിദിനം നാലായിരത്തിലൊക്കെ എത്തി നിൽകുമ്പോൾ കേരളത്തിൽ പതിനായിരത്തിന് മുകളിലാണ്. ഇതാണ് ഗൗരവമായി ചർച്ച നടത്തേണ്ടത്. ഉത്തര കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഉന്നത സംഭാവന ചെയ്ത കോളേജിനെ കേവലം ഗുണ്ടകളുടെയും ക്രിമിനിലുകളുടെയും കേന്ദ്രമായിരുന്നുവെന്ന തരത്തിൽ ഇരുവരും ചേർന്ന് വക്രീകരിക്കരുതെന്നും’ മുരളീധരൻ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button