Latest NewsNewsInternational

യുഎഇയിലെ ജനങ്ങളെ ഞെട്ടിച്ച് ദുബായ് ഭരണാധികാരി: സൂപ്പര്‍മാര്‍ക്കറ്റിലെ സര്‍പ്രൈസ് വിസിറ്റ് കാണാം, വീഡിയോ

ദുബായ്: യുഎഇയിലെ ജനങ്ങള്‍ക്ക് എന്നും സര്‍പ്രൈസുകള്‍ നല്‍കാറുള്ള ഭരണാധികാരിയാണ് ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും. പൊതുസ്ഥലങ്ങളില്‍ അപ്രതീക്ഷിത സന്ദര്‍ശനങ്ങള്‍ നടത്താറുള്ളത് അദ്ദേഹത്തിന്റെ പതിവ് രീതിയാണ്. അത്തരത്തിലൊരു സന്ദര്‍ശനം കൂടി നടത്തിയാണ് ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് ജനങ്ങളെ വീണ്ടും അതിശയിപ്പിച്ചത്.

Also Read: ഗുരുതര അനാസ്ഥ: മെഡിക്കൽ കോളേജ് ലാബിൽ ടെസ്റ്റുകൾ നടത്താൻ ഉപയോഗിക്കുന്നത് കാലാവധി കഴിഞ്ഞ മെഡിക്കൽ കിറ്റുകളും ഉപകരണങ്ങളും

വാരാന്ത്യത്തോട് അനുബന്ധിച്ച് സാധനങ്ങള്‍ വാങ്ങാനായി ഒരു സൂപ്പര്‍മാര്‍ക്കറ്റിലെത്തിയവരാണ് തങ്ങളുടെ ഭരണാധികാരിയെ അമ്പരപ്പോടെ നോക്കി നിന്നത്. ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് വരുന്നത് കണ്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ സാധാനം വാങ്ങിക്കൊണ്ടിരിക്കുകയായിരുന്ന യുവതി അദ്ദേഹത്തിന് വഴിയൊരുക്കി കൊടുക്കുന്നതും വീഡിയോയില്‍ കാണാം. അപ്രതീക്ഷിത സന്ദര്‍ശനങ്ങള്‍ക്ക് പേരുകേട്ട അദ്ദേഹം ഇതിന് മുമ്പും നിരവധി തവണ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കോവിഡ് വ്യാപനത്തിന് മുന്‍പ് 2019ല്‍ ദുബായ് ക്രീക്കിലെത്തി തന്നോടൊപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരോടൊപ്പം അബ്ര റൈഡും നടത്തിയാണ് ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് ജനങ്ങളെ അമ്പരപ്പിച്ചത്. അന്ന് ഗോള്‍ഡ് സൂക്കിലും ദെയ്‌റയിലെ സ്‌പൈസ് മാര്‍ക്കറ്റിലും അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. 2018ല്‍, ദുബായ് ഫ്രെയിം, സിറ്റ് വോക്ക്, ഗ്ലോബല്‍ വില്ലേജ് എന്നിവിടങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button