KeralaLatest NewsNews

കേന്ദ്രമന്ത്രി വി. മുരളീധരന് കേരളത്തില്‍ നല്‍കിയിരുന്ന പൈലറ്റ് സുരക്ഷ പുനഃസ്ഥാപിച്ചു

കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ മുരളിധരന് എസ്കോട്ട് വഹാനം സംസ്ഥാന സർക്കാർ നൽകാതിരുന്നത് വിവാദമായിരുന്നു

തിരുവനന്തപുരം : കേന്ദ്രമന്ത്രി വി. മുരളീധരന് കേരളത്തില്‍ വീണ്ടും പൈലറ്റ് സുരക്ഷ പുനഃസ്ഥാപിച്ചു. കൊച്ചിയിലേക്ക് ഇന്ന് പോകുന്ന മന്ത്രിക്ക് എസ്‌കോര്‍ട്ടും പൈലറ്റുമാണ് സംസ്ഥാന സർക്കാർ പുനസ്ഥാപിച്ചത്.

കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ മുരളിധരന് എസ്കോട്ട് വഹാനം സംസ്ഥാന സർക്കാർ നൽകാതിരുന്നത് വിവാദമായിരുന്നു. ഗൺമാനെ മാത്രമാണ് കഴിഞ്ഞ ദിവസം സർക്കാർ കേന്ദ്ര മന്ത്രിയുടെ സുരക്ഷക്കായി സർക്കാർ നൽകിയിരുന്നത്.

Read Also  :  ആഗോളതലത്തിലെ കോവിഡ് ബാധിതരുടെ കണക്കുകൾ

വൈ കാറ്റഗറി സുരക്ഷയുള്ള കേന്ദ്രമന്ത്രി കേരളത്തില്‍ എത്തുമ്പോള്‍ പൈലറ്റും രാത്രിയില്‍ എസ്‌കോര്‍ട്ടും പോലീസ് ഒരുക്കാറുണ്ട്. എന്നാല്‍, ശനിയാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്തെത്തിയപ്പോള്‍ എയര്‍പോര്‍ട്ടുമുതല്‍ പോലീസിന്റെ പൈലറ്റ് വാഹനം ഉണ്ടായിരുന്നില്ല. ഇതാണ് വിവാദമായത്.അതേസമയം, സര്‍ക്കാരിന്റെ സുരക്ഷ കണ്ടല്ല താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് വിഷയത്തിൽ മുരളീധരൻ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button