KeralaLatest NewsNews

പുഴയില്‍ കാണാതായ രണ്ട് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി: തെരച്ചില്‍ തുടരുന്നു

വട്ടക്കയം സ്വദേശി വെള്ളാ പാണിയില്‍ ജോഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്

കണ്ണൂര്‍: ആലക്കോട് രയറോം പുഴയില്‍ കാണാതായ രണ്ട് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വട്ടക്കയം സ്വദേശി വെള്ളാ പാണിയില്‍ ജോഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുളിക്കാനിറങ്ങിയതിനിടെയാണ് ഇരുവരും ഒഴുക്കില്‍പ്പെട്ടത്.

Also Read: യോഗി ആദിത്യനാഥിന്‍റെ അനുഗ്രഹം, പ്രധാനമന്ത്രിയുടെ ആശിർവാദം: ബി.ജെ.പിയ്ക്കൊപ്പം ജിതിന്‍ പ്രസാദയുടെ തുടക്കമിങ്ങനെ

ജോസഫിന്റെ സുഹൃത്ത് അക്ഷയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. യുവാക്കള്‍ വട്ടക്കയം ആറാട്ടുകടവിലാണ് കുളിക്കാനിറങ്ങിയത്. ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് ആറാട്ടുകടവില്‍ കുളിക്കുന്നതിനിടെ ഇരുവരും ഒഴുക്കില്‍പ്പെട്ടത്.

പോലീസും അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നത് തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button