KeralaLatest NewsNews

ഭർതൃ വീട്ടിൽ യുവതി മരിച്ച സംഭവം: ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

കൊല്ലം: ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച വിസ്മയയുടെ ഭർത്താവ് കിരൺ പോലീസ് കസ്റ്റഡിയിൽ. കിരണിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. കിരൺ തന്നെ പോലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.

Read Also: ഏത്‌ പാതിരാത്രിയിലും നിനക്ക്‌ ബന്ധം അവസാനിപ്പിച്ച്‌ അപ്പൂന്റേം അമ്മയുടേം അടുത്തേക്ക്‌ വരാം: പെണ്മക്കളോട്‌ ആര്യൻ

സംഭവത്തിൽ പോലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മരണ കാരണം വ്യക്തമായതിന് ശേഷമായിരിക്കും കേസ് രജിസ്റ്റർ ചെയ്യുക. വിസ്മയയുടെ സംസ്‌കാരത്തിന് ശേഷമാണ് കിരൺ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്.

സ്ത്രീധനത്തിന്റെ പേരിൽ കൊടിയ പീഡനങ്ങളാണ് വിസ്മയ അനുഭവിച്ചിരുന്നത്. ഇന്ന് പുലർച്ചെയാണ് ഭർത്താവ് കിരണിന്റെ വീട്ടിൽ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കിരണിന് 100 പവൻ സ്വർണവും ഒന്നേ കാൽ ഏക്കർ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാർ നൽകിയിരുന്നു. കാർ പോരെന്നു പറഞ്ഞായിരുന്നു കിരൺ വിസ്മയയെ ഉപദ്രവിച്ചിരുന്നത്.

Read Also: അയിഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ്, സേവ് ലക്ഷദ്വീപിന് വേണ്ടി മുറവിളി കൂട്ടിയവര്‍ മാളത്തിലൊളിച്ചു

shortlink

Related Articles

Post Your Comments


Back to top button