Life Style

രോഗപ്രതിരോധശേഷിയ്ക്ക് ലെമണ്‍ ടീ

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ മികച്ചതാണ് ലെമണ്‍ ടീ. രുചികരമായതിനു പുറമേ, ആരോഗ്യത്തിന് ഊര്‍ജ്ജം പകരുന്ന പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

➢ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്ന ലെമണ്‍ ടീ ഒരു ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കുകയും കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

➢ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറച്ച് നല്ല കൊളസ്‌ട്രോള്‍ കൂട്ടാനും സഹായിക്കുന്നു. പല്ലിന്റെ ആരോഗ്യത്തിനും മുറിവുകള്‍ ഭേദമാകാനും ലെമണ്‍ ടീ വളരെ നല്ലതാണ്.

ഇനി ഈ ലെമണ്‍ ടീ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം

ചായപ്പൊടി 1 ടീസ്പൂണ്‍
നാരങ്ങാ നീര് 1 ടീസ്പൂണ്‍
പുതിനയില 5 എണ്ണം
ഇഞ്ചി ചതച്ചത് 1 കഷ്ണം
പഞ്ചസാര അല്ലെങ്കില്‍ തേന്‍ 1 ടീസ്പൂണ്‍

Read Als0:- കോപ അമേരിക്കയിൽ പ്രീക്വാർട്ടർ ഉറപ്പിക്കാൻ അർജന്റീന: ചിലിയും ഉറുഗ്വേയും നേർക്കുനേർ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു കപ്പ് വെള്ളം തിളപ്പിക്കുക. ശേഷം ഇതിലേക്ക് ചായപ്പൊടിയും പുതിനയിലയും ഇഞ്ചി ചതച്ചതും ചേര്‍ക്കുക. തിളച്ച് കഴിഞ്ഞാല്‍ ഇത് അരിച്ചെടുത്ത് നാരങ്ങാ നീരും പഞ്ചസാര അല്ലെങ്കില്‍ തേന്‍ ചേര്‍ത്ത് ചൂടോടെ കുടിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button