Latest NewsNewsLife Style

ലെമണ്‍ ടീ അധികം കഴിക്കരുത്: കാരണമിത് 

ലെമണ്‍ ടീ അഥവാ ചെറുനാരങ്ങ ചേര്‍ത്ത ചായ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. അധികപേരും ഇതിനെ ആരോഗ്യകരമായൊരു പാനീയമായി കണക്കാക്കാറുമുണ്ട്. പ്രത്യേകിച്ച് ദഹനപ്രശ്നങ്ങളകറ്റാനും വയര്‍ സ്വസ്ഥമാകാനുമെല്ലാമാണ് പലരും ലെമണ്‍ ടീ കുടിക്കാറ്.

എന്നാല്‍ ലെമൺ ടീ അധികം കുടിച്ചുകൂടാ, അല്ലെങ്കില്‍ പതിവായി കഴിച്ചുകൂടാ എന്നൊരു വാദവും നിലനില്‍ക്കുന്നുണ്ട്. ഇങ്ങനെ പറയുന്നതിന് പിന്നില്‍ ചില കാരണങ്ങളുമുണ്ട്. ഈ കാരണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ദഹനപ്രശ്നങ്ങളകറ്റാനാണ് പലരും ലെമൺ ടീ കുടിക്കുന്നതെങ്കിലും സത്യത്തില് ലെമണ്‍ ടീ ദഹനപ്രശ്നങ്ങളുണ്ടാക്കുകയാണ് ചെയ്യുകയെന്നാണ് ഒരു വാദം. ചെറുനാരങ്ങയില്‍ ആസിഡ് അംശം അടങ്ങിയിട്ടുണ്ടല്ലോ. ചായയിലാകട്ടെ ടാന്നിൻ എന്ന പദാര്‍ത്ഥം അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. അങ്ങനെയെങ്കില്‍ ചെറുനാരങ്ങയും തേയിലയും കൂടി ചെല്ലുമ്പോള്‍ ദഹനപ്രശ്നങ്ങള്‍ കൂടുമെന്നതാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

ശരീരത്തിലെ ജലാംശം വറ്റിപ്പോകുന്ന അവസ്ഥയാണ് നിര്‍ജലീകരണം (ഡീഹൈഡ്രേഷൻ). നേരത്തേ സൂചിപ്പിച്ചത് പോലെ തന്നെ ലെമൺ ടീ ആസിഡ് ലെവല്‍ വര്‍ധിപ്പിക്കുമെന്നതിനാല്‍ ഇത് നിര്‍ജലീരണവും ഉണ്ടാക്കുമെന്ന് ഒരു വാദം.

ലെമൺ ടീ പതിവാക്കിയാല്‍ അത് പല്ലിന്‍റെ ആരോഗ്യത്തെ ബാധിക്കുമെന്ന് പറയുന്നവരുമുണ്ട്. സ്ഥിരമായും ഇത്രയും അസിഡിക് ആയ പാനീയം ചെല്ലുമ്പോള്‍ പല്ലിന്‍റെ ഇനാമലിന് കേട് പറ്റുന്നു, ക്രമേണ പല്ലില്‍ പോടുണ്ടാകാനും വായുടെ ആകെ ആരോഗ്യം തന്നെ ബാധിക്കപ്പെടാനും സാധ്യതയുണ്ടെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button