KeralaLatest News

രാമനാട്ടുകര അപകടം ചർച്ചയാവാത്തത് കേരളത്തിലെ സ്വർണ്ണക്കടത്ത് മാഫിയയ്ക്ക് പിന്നിലുള്ളവർ വമ്പൻ സ്രാവുകളായത് കൊണ്ട്

സ്വർണ്ണക്കടത്ത് സംഘങ്ങൾ അപകടത്തിൽപ്പെടുന്ന വാർത്ത നിലവിൽ ഈ കേരളത്തിൽ ഒട്ടും പുതുമയല്ല.

അഞ്ജു പാർവതി പ്രഭീഷ്

കോഴിക്കോട് : ഇന്നലെ പുലർച്ചേ രാമനാട്ടുകരയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് യുവാക്കൾ മരണപ്പെട്ടിരുന്നു. വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചത് ഞെട്ടിക്കുന്ന വാർത്തയായിരുന്നുവെങ്കിലും അതിനേക്കാളേറെ ഗൗരവതരമായ സംഗതിയാണ് മരണപ്പെട്ട യുവാക്കൾക്ക് സ്വർണ്ണക്കടത്ത് മാഫിയയുമായുള്ള ബന്ധം .സ്വർണ്ണക്കടത്ത് സംഘങ്ങൾ അപകടത്തിൽപ്പെടുന്ന വാർത്ത നിലവിൽ ഈ കേരളത്തിൽ ഒട്ടും പുതുമയല്ല. കാരിയർ ആയി പ്രവർത്തിച്ചിരുന്ന ഒരു യുവതിയെ പട്ടാപ്പകൽ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയത് ഈ കേരളത്തിലാണ്.

ഒരു സിനിമാതാരത്തിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച സ്വർണ്ണക്കടത്തു സംഘവും ഇവിടെയാണുണ്ടായിരുന്നത്.
ലോക പ്രശസ്തനായ ഒരു സംഗീതജ്ഞൻ വാഹനാപകടത്തിൽ ദുരൂഹമായി മരണപ്പെട്ടതിനു പിന്നിലും സ്വർണ്ണക്കടത്ത് സംഘത്തിനുണ്ടായിരുന്ന ഇടപെടൽ നമ്മൾ കണ്ടതാണ്. കഴിഞ്ഞ മാസം വാഹനാപകടത്തിൽ മരണപ്പെട്ട ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടെയുള്ള സംഘത്തിനും സ്വർണ്ണക്കടത്ത് ബന്ധം ഉള്ളതായി വാർത്ത കണ്ടിരുന്നു. ഇതൊക്കെയും വിരൽ ചൂണ്ടുന്നത് ഒരൊറ്റ കാര്യത്തിലാണ് : കേരളം സ്വർണ്ണക്കടത്തിന്റെ ഹബ്ബാണെന്ന യാഥാർത്ഥ്യം.

കേരളം നമ്പര്‍ വണ്‍ ആണെന്ന് നമ്മുടെ സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ആ അവകാശവാദം നൂറു ശതമാനം ശരിയാണെന്നത് ഒരു കാര്യത്തിലാണ്. നമ്മൾ ലോകത്തു തന്നെ ഒന്നാം സ്ഥാനത്താണ് – സ്വര്‍ണ്ണ കള്ളക്കടത്തില്‍. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് ഏറ്റവുമധികം സ്വര്‍ണ കള്ളക്കടത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറെ മുന്നിലാണ് കേരളം. കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ് തന്നെയാണ് സംസ്ഥാനം പേറുന്ന ഈ കുപ്രസിദ്ധിയെ കുറിച്ച് ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടുള്ളത്.

വന്‍തോക്കുകളാണ് ഈ ശൃംഖലയുടെ അങ്ങേ അറ്റത്തെങ്കില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ കടത്തല്‍ നടത്തി കൊടുക്കുന്ന മലയാളി യുവാക്കളാണ് ഇങ്ങേ അറ്റത്ത് എന്നതാണ് വസ്തുത. ഇത്തരം കേസുകളില്‍ പിടികൂടപ്പെട്ടവരില്‍ മുക്കാൽ ശതമാനവും ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരാണ് എന്നത് സത്യമാണ്. ഇന്ന് അപകടത്തിൽപ്പെട്ട അഞ്ച് പേരും ആ അപകടവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവരുമെല്ലാം അതേ വിഭാഗത്തിൽപ്പെട്ടവരാണ്. സ്വര്‍ണ്ണക്കടത്ത് കേവലം നിയമവിരുദ്ധപ്രവര്‍ത്തനം മാത്രമല്ല; അത് രാജ്യദ്രോഹവും രാഷ്ട്രസമ്പദ്ഘടനയുടെ താളം തെറ്റിക്കുന്ന ഇടപാടും കൂടിയാണ്. മാത്രവുമല്ല സ്വര്‍ണ്ണക്കടത്തിന്റെ ഏറ്റവും ദൂഷ്യവശം എന്തെന്നാല്‍ അത് പരോക്ഷമായി തീവ്രവാദ പ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക അടിത്തറ ഒരുക്കല്‍ കൂടിയാണ്. പക്ഷേ ഇത്രമേൽ ഗൗരവതരമായ ഒരു പ്രശ്നത്തിന്മേൽ നമ്മുടെ കേരളീയ പൊതു സമൂഹം മൗനിബാബയാണ്.

കേരളത്തില്‍ വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണക്കടത്തല്‍ നടക്കുന്നത്. വിമാനത്താവളങ്ങളില്‍ നിന്നും പുറത്തെത്തുന്ന സ്വര്‍ണ്ണം വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ആവശ്യക്കാരിലേയ്ക്ക് എത്തിക്കുന്നു. പലരീതിയില്‍ കടത്തി എത്തപ്പെടുന്ന സ്വര്‍ണ്ണത്തെ കേരളത്തിനകത്തും പുറത്തുമായി എത്തിക്കുന്ന ഏജന്റുമാര്‍ കൂടുതലുമുള്ളത് മൂന്നിടത്താണ് – തൃശ്ശൂര്‍, കൊടുവള്ളി, വേങ്ങര. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി എന്ന ഒരു ചെറുടൗണില്‍ 500 മീറ്റര്‍ ചുറ്റളവില്‍ മാത്രം നൂറിലധികം സ്വര്‍ണ്ണക്കടകള്‍ ഉണ്ടെന്നതാണ് യാഥാർത്ഥ്യം. ഇന്നത്തെ അപകടവാർത്തയിലും കൊടുവള്ളി സംഘത്തിന്റെ പേരാണുള്ളത്.

ശരിക്കുമൊന്ന് ഓർത്തു നോക്കൂ ! പ്രബുദ്ധത നമ്പർ 1 എന്നടയാളപ്പെടുത്തിയ ഒരു സംസ്ഥാനത്താണ് അടിക്കടിയായി വാർത്തയിലിടം പിടിക്കുന്ന സ്വർണ്ണക്കടത്ത് സജീവമായി നടക്കുന്നത്. എന്നിട്ടും അതിനെതിരെ ഇവിടെ എന്ത് നിയമനടപടികളാണ് സ്വീകരിക്കുന്നത് ? ഒന്നുമില്ല ! ഇത്രമേൽ രാജ്യദ്രോഹപരമായ സംഗതി ഇവിടെ ആവർത്തിക്കപ്പെട്ടിട്ടും അതിനെതിരെ ശക്തയുക്തം പ്രതികരിക്കാനോ ചാനൽ ചർച്ചയാക്കാനോ ഏതെങ്കിലും മുഖ്യധാരാമാധ്യമങ്ങൾ മുന്നിട്ടുവരാറുണ്ടോ ? ഇല്ല ! ഏതെങ്കിലും പ്രമുഖ രാഷ്ട്രീയസംഘടന ഇതിനെതിരെ ചെറുവിരൽ അനക്കാൻ ധൈര്യപ്പെടുമോ? ഇല്ല ! കാരണം കേരളത്തിലെ സ്വർണ്ണക്കടത്ത് മാഫിയയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവർ ചെറു മീനുകളല്ലാ . അവർ വമ്പൻ സ്രാവുകളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button