Latest NewsCinemaNews

മൂന്നാഴ്ചക്കാലത്തേക്ക് മരക്കാർ മാത്രം: തീരുമാനവുമായി ഫിലിം എക്സിബിറ്റേഴ്‌സ് അസോസിയേഷനും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും

കൊച്ചി: മോഹൻലാൽ പ്രിയദർശൻ കൂട്ടുക്കെട്ടിലെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ പ്രദർശനത്തിനൊരുങ്ങുന്നു. കേരളത്തിലെ 600 തീയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. റിലീസ് നിശ്ചയിച്ച ഈ തീയേറ്ററുകളിലെല്ലാം മൂന്നാഴ്ചക്കാലത്തേക്ക് മരക്കാർ മാത്രമേ പ്രദർശിപ്പിക്കൂ.

കോവിഡ് താറുമാറാക്കിയ സിനിമാ മേഖലയ്ക്ക് ഉണർവ് പകരാനായി ഫിലിം എക്സിബിറ്റേഴ്‌സ് അസോസിയേഷനും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിൽ ഒരു കരാർ ഉണ്ടാക്കിയെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് 12നാണ് ചിത്രം റിലീസ് ചെയ്യുക. നേരത്തെ, മെയ് 13നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. സംസ്ഥാനത്തെ കോവിഡ് ബാധ കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു.

മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ പ്രദർശനത്തിനെത്തും. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് അറബിക്കടലിന്റെ സിംഹം’. 100 കോടിയോളമാണ് ചിത്രത്തിന്റെ മുതൽ മുടക്ക്. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂൺലൈറ്റ് എന്റർടെയിൻമെന്റും, കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് മരക്കാർ നിർമ്മിക്കുന്നത്.

Read Also:- ഇരുചക്ര വാഹനങ്ങളിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി അവതരിപ്പിക്കാനൊരുങ്ങി യമഹ

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാരുടെ കഥ പറയുന്ന ചിത്രത്തിൽ കുഞ്ഞാലി മരക്കാർ നാലാമനായി എത്തുന്നത് മോഹൻലാൽ ആണ്. മോഹൻലാൽ, മഞ്ജു വാരിയർ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, പ്രഭു, നെടുമുടി വേണു, കീർത്തി സുരേഷ്, സുനിൽ ഷെട്ടി, മുകേഷ്, സിദ്ദിഖ്, മാമുക്കോയ, ബാബുരാജ് തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button