KeralaLatest NewsNewsEntertainment

18 വയസ്സ് കഴിയുമ്പോള്‍ ഏതോ ബാധ്യത തീര്‍ക്കുന്ന പോലെയാണ് കെട്ടിച്ചു വിടുന്നത്, വിവാഹ പ്രായം 25 ആക്കണം: സീമ വിനീത്

പെണ്മക്കളെ 'അടങ്ങിയൊതുങ്ങി ജീവിക്കണം' എന്നു പഠിപ്പിക്കരുത്

കൊല്ലം : സ്ത്രീധനത്തിന്റെ പേരിൽ മർദ്ദനം നേരിട്ടതിനു പിന്നാലെ ശാസ്‌താംകോട്ടയിൽ വിസ്മയ എന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത വാർത്തകേട്ട ഞെട്ടലിലാണ് മലയാളികൾ. സ്ത്രീകളെ 18 വയസ്സ് കഴിയുമ്പോള്‍ ഏതോ ബാധ്യത തീര്‍ക്കുന്ന പോലെയാണ് കെട്ടിച്ചു വിടുന്നതെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത് പറയുന്നു. സ്ത്രീകള്‍ക്ക് കല്യാണം കഴിക്കാനുള്ള കുറഞ്ഞ പ്രായം 25 വയസ്സ് ആക്കണമെന്നും സീമ സമൂഹമാധ്യമത്തിലെ കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ്;

സ്ത്രീകളെ 18 വയസ്സ് കഴിയുമ്ബോള്‍ ഏതോ ബാധ്യത തീര്‍ക്കുന്ന പോലെയാണ് കെട്ടിച്ചു വിടുന്നത് സ്ത്രീകള്‍ക്ക് കല്യാണം കഴിക്കാനുള്ള കുറഞ്ഞ പ്രായം 25 വയസ്സ് ആകണം അതുകഴിഞ്ഞ് അവര്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ കല്യാണം കഴിക്കണം കഴിയുമെങ്കില്‍ ജോലി കിട്ടിയിട്ട് കല്യാണം കഴിക്കണം പിന്നെ ഒരുത്തനെയും പേടിക്കേണ്ട കാര്യമില്ല

read also: ‘പത്ത് മാസം ഇവന്റെയൊക്കെ പിള്ളേരെ നൊന്തുപ്രസവിക്കുമ്പോള്‍ നമുക്ക് ഇങ്ങോട്ട് സ്ത്രീധനം തരണം’

സാധാരണക്കാരില്‍ സ്ത്രീധനം എന്ന ആഭാസം വളരെ കുറഞ്ഞു വന്നിട്ടുണ്ട്. എന്നാല്‍ നല്ല വിദ്യാസമ്ബന്നരും പണക്കാരും ഇപ്പോഴും രഹസ്യമായും പരസ്യമായും അത് പിന്തുടരുന്നു എന്നത് ഖേദകരം.

എങ്ങിനെ ശെരിയാവാന്‍..
മകന് നല്ല വിദ്യാഭ്യാസവും ജോലിയും വാങ്ങിക്കൊടുത്ത് ആ മുടക്കിയ മുതലെല്ലാം അവന്റെ വിവാഹത്തോടെ തിരിച്ചു പിടിക്കണം എന്ന് ചിന്തിക്കുന്ന മാതാപിതാക്കള്‍ ഒരു വശത്ത്..
നല്ല ജോലിയും സമ്ബത്തും ഉള്ള വീട്ടിലെ പയ്യന്മാരെ എന്ത് വില കൊടുത്തും മകള്‍ക്ക് വരനായി വാങ്ങികൊടുക്കുന്ന മാതാപിതാക്കള്‍ മറുവശത്ത്.

പണം എത്ര ഉണ്ടായിട്ടെന്താ. മനസ്സമാധാമില്ലാത്ത കുടുംബ ജീവിതത്തില്‍ പണകൂമ്ബാരം കൊണ്ട് എന്ത് നേട്ടം.സ്ത്രീധനം എന്ത് തരും എന്ന് ചോദിക്കുന്നവരോട് ഇറങ്ങി പോവാന്‍ 5 മിനിറ്റ്‌സ് തരാം എന്ന് മാതാപിതാക്കള്‍ ചങ്കുട്ടത്തോടെ പറന്നാല്‍ സ്ത്രീധന മരണങ്ങള്‍ ഒരുപരിധി വരെ ഒഴിവാക്കാം

ദാമ്ബത്യത്തിന്റെ പേരില്‍ സ്വന്തം മക്കളെ കൊലയ്ക്കു കൊടുക്കണോ? ,പെണ്മക്കളെ ‘അടങ്ങിയൊതുങ്ങി ജീവിക്കണം’ എന്നു പഠിപ്പിക്കരുത്. ഭര്‍തൃഗ്രഹത്തില്‍ നിന്ന് ഒന്ന് ഇറങ്ങി ഓടുവാന്‍ തോന്നുമ്ബോള്‍ അവള്‍ക്ക് ധൈര്യം പകരുന്ന വാക്കുകള്‍ പറഞ്ഞു പഠിപ്പിക്കണം. സ്വന്തം ജീവനിലും വലുതല്ല ഒന്നുമെന്ന് പറഞ്ഞു വളര്‍ത്തണം.

ഇനി പറയുവാനുള്ളത് രക്ഷകര്‍ത്താക്കളോടാണ്. 20, 25 വര്‍ഷം പൊന്നേ കരളേ എന്നു വിളിച്ചു വളര്‍ത്തിയ പെണ്മക്കളെ ഒരുത്തന്‍ തൊഴിച്ചും, അടിച്ചും കൊല്ലാക്കൊല ചെയ്യുന്നത് നിങ്ങള്‍ക്ക് സഹിക്കുമോ? മകള്‍ വിവാഹബന്ധം വേര്‍പ്പെടുത്തി വീട്ടില്‍ വന്നാല്‍ കുടുംബത്തിന് ഭാരമാകുമോ എന്ന് ചിന്തിക്കുമോ അതോ അവളുടെ ജീവനാണോ വലുത്? എന്തും സഹിച്ചു ജീവിക്കാന്‍ അവളോട് പറയരുത്. എന്തുണ്ടെങ്കിലും അമ്മയോടൊ അച്ഛനോടൊ പറയണം എന്ന് പഠിപ്പിക്കുക. വിവാഹശേഷവും പെണ്മക്കളെ നെഞ്ചോട് ചേര്‍ക്കണം. ഇടയ്ക്കിടയ്ക്ക് അവരെ പോയി കാണണം. വിവരങ്ങള്‍ അന്വേഷിക്കണം. അങ്ങോട്ട് വന്നില്ലെങ്കില്‍ അവിടെ ചെന്ന് കാണണം. ഫോണിലൂടെ പറയുന്നത് മാത്രം വിശ്വസിക്കരുത്. ഒരുപക്ഷേഫോണ്‍ വിളിക്കുമ്ബോള്‍ അവളുടെ അടുത്തു ഭര്‍ത്തുവീട്ടുകാര്‍ ഉണ്ടെങ്കിലോ? അവള്‍ വീട്ടുതടങ്കലില്‍ ആണെങ്കിലോ? നിസ്സാരമെന്നു തോന്നുമെങ്കിലും വീര്‍പ്പുമുട്ടി ജീവിക്കേണ്ട ഒന്നല്ല ജീവിതം. പൊരുത്തപ്പെട്ടില്ലെങ്കില്‍ ഒരു ബാഗും ഒക്കത്തു കുട്ടിയെയും എടുത്തു ഇറങ്ങുവാന്‍ പഠിപ്പിക്കുക. കൂടെ ഭര്‍ത്താവ് വരുന്നെങ്കില്‍ വരട്ടെ. വന്നില്ലെങ്കില്‍ വിവാഹമോചനം അതിലും എത്രയോ ഭേദം. തോല്‍വിയാണ് മരണം. മരിക്കുന്നതിലും 100 ശതമാനം ശെരി വിവാഹമോചനം തന്നെയാണ്. ഇത് പെന്‍മക്കളെ പറഞ്ഞു മനസ്സിലാക്കി മാത്രം വിവാഹം കഴിപ്പിക്കുക.

തുടക്കത്തില്‍ തന്നെ വീട്ടുകാര്‍ പെണ്‍ മക്കള ഇത്തരകാരില്‍ നിന്ന് മോചിപ്പിക്കാന്‍ ശ്രമിക്കണം പക്ഷെ ഭൂരിഭാഗം മാതാപിതാക്കളും താഴെ ഉള്ള അനിയത്തി , വകയിലെ കുഞ്ഞമ്മേടെ മോള്‍ കല്യാണപ്രായം ആയി എന്ന കാര്യം പറഞ് മകളെ നരകത്തില്‍ തുടരാന്‍ വിടും . ചെയ്യുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button