KeralaLatest NewsNews

സഹിക്കൂ, ക്ഷമിക്കൂ എന്ന് പെണ്‍കുട്ടികളെ പഠിപ്പിക്കുകയല്ല വേണ്ടത്: സിത്താര കൃഷ്ണകുമാര്‍

കല്യാണത്തിനായി സ്വര്‍ണം വാങ്ങില്ലെന്ന് നിങ്ങള്‍ ഉറപ്പിച്ചു പറയൂ, സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തില്‍ വേണ്ടെന്ന് പറയൂ...

കൊല്ലം: ഭര്‍തൃവീട്ടിൽ യുവതി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് ഗായിക സിത്താര കൃഷ്ണകുമാര്‍. ‘സഹിക്കൂ, ക്ഷമിക്കൂ എന്ന് പറഞ്ഞ് പെണ്‍കുട്ടികളെ പഠിപ്പിക്കുകയല്ല വേണ്ടത്. കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം. സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തില്‍ വേണ്ടെന്ന് പെണ്‍കുട്ടികള്‍ പറയണം’- സിത്താര തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

“പെണ്‍കുഞ്ഞുങ്ങളെ പഠിക്കാന്‍ അനുവദിക്കൂ, യാത്ര ചെയ്യാന്‍ അനുവദിക്കൂ, സഹിക്കൂ, ക്ഷമിക്കൂ എന്നുപറഞ്ഞു പഠിപ്പിക്കലല്ല വേണ്ടത്!! ഉള്ളതും ഇല്ലാത്തതുമായ പണം കൊണ്ട് സ്വര്‍ണവും പണവും ചേര്‍ത്ത് കൊടുത്തയക്കല്‍ തെറ്റാണെന്ന് എത്ര തവണ പറയണം!! പ്രിയപ്പെട്ട പെണ്‍കുട്ടികളെ…. കല്യാണത്തിനായി സ്വര്‍ണം വാങ്ങില്ലെന്ന് നിങ്ങള്‍ ഉറപ്പിച്ചു പറയൂ, സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തില്‍ വേണ്ടെന്ന് പറയൂ, പഠിപ്പും ജോലിയും പിന്നെ അതിലേറെ സന്തോഷവും സമാധാനവുമാണ് വലുതെന്ന് ഉറക്കെ പറയൂ. കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം”

Read Also: കല്യാണം കഴിക്കാഞ്ഞാൽ കുറ്റം, കഴിച്ചിട്ട് കുട്ടികൾ ഇല്ലാഞ്ഞാൽ തെറ്റ്, വിവാഹമോചനം അവിവേകം, മരണം അനിവാര്യം: സാധിക

അതേസമയം കല്യാണത്തിന് പ്രായം അല്ല നോക്കേണ്ടത് കല്യാണം കഴിക്കുന്ന ആളിന്റെ മാനസിക അവസ്ഥയാണെന്ന് സാധിക വേണുഗോപാൽ തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഇവിടെ പലരും കല്യാണം കഴിക്കുന്നത്‌ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും സമൂഹത്തിനും വേണ്ടി ആണെന്നും സാധിക പറയുന്നു. സ്ത്രീധനത്തിന്റെ പേരിൽ ക്രൂരപീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്യേണ്ടി വന്ന വിസ്മയയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രതികരിക്കുകയായിരുന്നു താരം.

shortlink

Post Your Comments


Back to top button