KeralaLatest NewsNews

ബാലരാമപുരം കൈത്തറിയ്ക്ക് കരുത്താകാൻ പ്രവാസികൾ: അന്താരാഷ്ട്ര വിപണി കണ്ടെത്താൻ ശ്രമം

തിരുവനന്തപുരം: കേരളത്തിന്റെ നെയ്ത്തു മാഹാത്മ്യം അതിർത്തിക്കപ്പുറമെത്തിച്ച ബാലരാമപുരം കൈത്തറിക്ക് പ്രവാസി മലയാളികളുടെ സഹായത്തോടെ അന്താരാഷ്ട്ര വിപണി കണ്ടെത്താൻ ശ്രമം. കേന്ദ്രമന്ത്രി വി.മുരളീധരനാണ് ഇതിനായി വിവിധ പ്രവാസി സംഘടനകളെ ഏകോപിപ്പിക്കുന്നത്.

Read Also: ബഹ്റൈനിലെ കോവിഡ് നിയന്ത്രണങ്ങള്‍ നീട്ടി: വിശദ വിവരങ്ങൾ ഇങ്ങനെ

ഓണത്തോടെ ബാലരാമപുരം കൈത്തറിയെ വിദേശത്ത് ജനകീയമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി കേന്ദ്രമന്ത്രി ബുധനാഴ്ച്ച വിവിധ പ്രവാസിമലയാളി സംഘടനാ ഭാരവാഹികളുമായി ഓൺലൈൻ ചർച്ച നടത്തും. അമേരിക്കൻ മലയാളികളുടെ സഹായത്തോടെയാണ് നെയ്ത്തു ഗ്രാമത്തെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയർത്താനുള്ള ശ്രമം നടത്തുന്നത്.

ഫോമ, ഫൊക്കാന, വേൾഡ് മലയാളി കൗൺസിൽ, വിവിധ ക്രൈസ്തവ സഭകൾ, കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (cissa ) ആണ് സംഘാടകർ. കോവിഡ് പ്രതിസന്ധിയിലാക്കിയ ബാലരാമപുരത്തെ നെയ്ത്തുകാർക്ക് വലിയ സാധ്യതയാണ് ഇതിലൂടെ തുറക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.

Read Also: മുഹമ്മദ് റിയാസിനെതിരെയുള്ള മുന്‍ ഭാര്യയുടെ പരാതി ചൂണ്ടിക്കാണിച്ച് സന്ദീപ് വാചസ്പതി

shortlink

Related Articles

Post Your Comments

Related Articles


Back to top button