KeralaLatest NewsIndiaNewsInternationalBahrainGulf

ബഹ്റൈനിലെ കോവിഡ് നിയന്ത്രണങ്ങള്‍ നീട്ടി: വിശദ വിവരങ്ങൾ ഇങ്ങനെ

ഓണ്‍ലൈന്‍ വ്യാപാരവും ഡെലിവറിയും തടസമില്ലാതെ തുടരും

മനാമ: ബഹ്റൈനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീട്ടി. നേരത്തെ നല്‍കിയ അറിയിപ്പ് പ്രകാരം നിലവിലുള്ള നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് ജൂലൈ രണ്ട് വരെ നീട്ടിക്കൊണ്ട് ആരോഗ്യ മന്ത്രാലയം പുതിയ അറിയിപ്പ് പുറപ്പെടുവിച്ചത്.

ബഹ്റൈനില്‍ അടുത്തിടെ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ നീട്ടാൻ തീരുമാനമെടുത്തത്. ഇതോടെ രാജ്യത്തെ മാളുകളും വാണിജ്യ സ്ഥാപനങ്ങളും ജൂലൈ രണ്ട് വരെ അടഞ്ഞുകിടക്കും. അതേസമയം, ഓണ്‍ലൈന്‍ വ്യാപാരവും ഡെലിവറിയും തടസമില്ലാതെ തുടരുമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

റസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമുണ്ടാകില്ല. പാര്‍സല്‍ നല്‍കുകയോ ഡെലിവറിയോ ആവാമെന്നും നിർദ്ദേശത്തിൽ പറയുന്നു. ജിമ്മുകള്‍, പൂളുകള്‍, വിനോദ കേന്ദ്രങ്ങള്‍, ഫിറ്റ്നസ് ഹാളുകള്‍, സിനിമാ തീയറ്ററുകള്‍ തുടങ്ങി ആൾക്കൂട്ടത്തിന് ഇടയുള്ള സ്ഥാപനങ്ങൾ ജൂലൈ രണ്ട് വരെ അടഞ്ഞുകിടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button