Latest NewsIndiaNews

നാടിനെ ഞെട്ടിച്ച് പൊലീസ് ക്രൂരത , ലാത്തികൊണ്ടുള്ള മര്‍ദ്ദനത്തില്‍ യുവാവ് കൊല്ലപ്പെട്ടു

ചെന്നൈ: കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ച് യുവാവിന് നേരെ മര്‍ദ്ദനം അഴിച്ചുവിട്ട് പൊലീസ്. പൊലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് 40 കാരന്‍ കൊല്ലപ്പെട്ടു. തമിഴ്നാട്ടിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ പേരിലായിരുന്നു മര്‍ദ്ദനം. സേലം സ്വദേശി മുരുകേശനെ പൊലീസ് ഒരു മണിക്കൂറോളമാണ് മര്‍ദ്ദിച്ചത്. സേലം ചെക്ക്പോസ്റ്റിലായിരുന്നു സംഭവം.

Read Also : കൊടകര കുഴല്‍പ്പണ കേസ്, ഹൈക്കോടതിയില്‍ തീരുമാനം അറിയിച്ച് ഇഡി

ലാത്തിയടക്കം ഉപയോഗിച്ച് റോഡിലിട്ട് ഇയാളെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇതിനുശേഷം സമീപത്തുള്ള പൊലീസിന്റെ വാനില്‍ കയറ്റി മൂന്നാം മുറ പ്രയോഗിച്ചുവെന്നാണ് ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറയുന്നത്. ഇദ്ദേഹത്തിന്റെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാരടക്കം സംശയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button