KeralaLatest NewsNews

കൊടകര കുഴല്‍പ്പണ കേസ്, ഹൈക്കോടതിയില്‍ തീരുമാനം അറിയിച്ച് ഇഡി

കൊച്ചി: കൊടകര കുഴല്‍പ്പണകേസില്‍ തീരുമാനം അറിയിക്കാന്‍ ഇഡി ഹൈക്കോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. കളളപ്പണത്തിന്റെ ഉറവിടം ഇഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ നല്‍കിയ ഹര്‍ജിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ തങ്ങളുടെ ആവശ്യം അറിയിച്ചത് . വിശദമായ സത്യവാങ്മൂലം എഴുതി സമര്‍പ്പിക്കാന്‍ ഇ.ഡിക്ക് ഹൈക്കോടതി രണ്ടാഴ്ച സമയം നല്‍കി. ജസ്റ്റിസ് അശോക് മേനോനാണ് കേസ് പരിഗണിച്ചത്.

Read Also : കണ്ടുകെട്ടിയത് 18,170 കോടിയുടെ സ്വത്ത്: ഒരു ഇന്ത്യന്‍ ഏജന്‍സി തിരിച്ചുപിടിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക, പ്രശംസ നേടി ഇഡി

കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ ഇ.ഡിക്ക് നിലപാട് അറിയിക്കാന്‍ പത്ത് ദിവസത്തെ സാവകാശം നല്‍കിയിരുന്നു. കേരള പൊലീസിന്റെ അധികാര പരിധിക്കപ്പുറത്ത് അന്വേഷണം നടത്തേണ്ടതിനാലാണ് ഇ.ഡിയെ ഏല്‍പ്പിക്കണമെന്ന ആവശ്യം ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരിക്കുന്നത്.
അതേസമയം, കേസില്‍ കണ്ടെടുത്ത പണവും കാറും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ കോഴിക്കോട് സ്വദേശി ധര്‍മ്മരാജന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതി നീട്ടിവച്ചു. ഈ മാസം 30ന് വീണ്ടും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button