Latest NewsNewsIndia

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ അറസ്റ്റിൽ

മുംബൈ: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇക്‌ബാൽ കസ്‌കർ അറസ്റ്റിൽ. മുംബൈ മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോയാണ് (എൻസിബി) ഇക്‌ബാൽ കസ്‌കറിനെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് എൻ.സി.ബി ഇക്ബാൽ കസ്‌കറിനെ കസ്റ്റഡിയിലെടുത്തത്. കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് കേസിലെ അധോലോക ബന്ധം തെളിഞ്ഞത്. ഇതേത്തുടർന്നാണ് അധോലോക ഡോൺ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇക്ബാൽ കസ്‌കറിനെ എൻ‌.സി‌.ബി അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button