KeralaLatest NewsNews

കടത്തില്‍ മുങ്ങിത്താഴുന്ന സംസ്ഥാനത്ത് ഇങ്ങനെയുള്ളവരെ തീറ്റിപ്പോറ്റണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം:ജോസഫൈനെതിരെ ബിജെപി

തിരുവനന്തപുരം: സ്ത്രീവിരുദ്ധമായ സമീപനവും നിലപാടുമുള്ള ജോസഫൈന്‍ വനിതാകമ്മിഷന്‍ അദ്ധ്യക്ഷയായി തുടരുന്നത് കേരളത്തിന് നാണക്കേടാണെന്ന് മുന്‍ വനിതാകമ്മിഷന്‍ അംഗവും ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷയുമായ ഡോ പ്രമീളദേവി. സംസ്ഥാന വനിതാകമ്മിഷന്‍ പിരിച്ചുവിടണമെന്നും അവര്‍ ആവശ്യപ്പെട്ടു. ദുരിതം അനുഭവിക്കുന്ന പരാതിക്കാരിയോട് അത് നിങ്ങള്‍ അനുഭവിച്ചോളൂവെന്ന് പറഞ്ഞ കമ്മിഷന്‍ അദ്ധ്യക്ഷ സ്ത്രീത്വത്തെ മുഴുവന്‍ അപമാനിക്കുകയായിരുന്നുവെന്നും ഇവര്‍ക്കെതിരെ പൊലീസ് കേസെടുക്കമെന്നും പ്രമീളദേവി ആവശ്യപ്പെട്ടു.

Read Also : അമ്മയെ നഷ്ടമായതിന് പിന്നാലെ ജോലിയും നഷ്ടമാകും: മുൻകൂർ ജാമ്യാപേക്ഷയിൽ ഡോ. രാഹുലിനെ മർദ്ദിച്ച പോലീസുകാരൻ

നിരാലംബരായ സ്ത്രീകളാണ് കമ്മിഷന്‍ മുമ്പാകെ വരുന്നതെന്നിരിക്കെ അവരോട് ഇത്രയും ഹീനമായ വാക്കുകളുപയോഗിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന് പറഞ്ഞ പ്രമീളാദേവി വിഷയത്തില്‍ വനിതാകമ്മിഷന് കൂട്ടുത്തരവാദിത്തമാണെന്നതിനാല്‍ അംഗങ്ങള്‍ എല്ലാവരും രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ടു. രാജിവെച്ചില്ലെങ്കില്‍ കമ്മിഷനെ മുഖ്യമന്ത്രി പിരിച്ചുവിടണമെന്നും അവര്‍ പറഞ്ഞു.

‘സ്ത്രീയുടെ സുരക്ഷിതത്വവും അഭിമാനകരമായ ജീവിതവും വനിതാകമ്മിഷന്റെ ഉത്തരവാദിത്തമാണെന്നിരിക്കെ പീഡനങ്ങളെ ന്യായീകരിക്കുകയാണ് ജോസഫൈന്‍. പാര്‍ട്ടി സംവിധാനത്തിന് കീഴിലാണ് ഭരണഘടനാ സ്ഥാപനമായ വനിതാകമ്മിഷനെന്നാണ് അവര്‍ പറയുന്നത്. കടത്തില്‍ മുങ്ങിത്താഴുന്ന സംസ്ഥാനത്ത് ഇങ്ങനെയുള്ളവരെ തീറ്റിപ്പോറ്റണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം’, പ്രമീളാ ദേവി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button