Latest NewsNewsIndia

ജമ്മു കശ്മീർ വിഷയത്തിൽ മോദിയുടെ നേതൃത്വത്തിൽ ചരിത്രപരമായ യോഗം: മൂന്നു മണിക്കൂർ നീണ്ട യോഗം സൗഹാർദ്ദപരമെന്നു നേതാക്കൾ

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയും പ്രത്യേക പദവിയും പുനസ്ഥാപിക്കണമെന്ന ആവശ്യത്തിൽ നേതാക്കന്മാർ ഉറച്ചു നിന്നു

ഡല്‍ഹി: ജമ്മു കശ്മീർ വിഷയത്തിൽ ചരിത്രപരമായ കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നു മണിക്കൂർ നീണ്ട യോഗത്തിൽ നാല് മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ എട്ട് രാഷ്ട്രീയ കക്ഷികളുടെ പ്രധാന നേതാക്കന്മാർ പങ്കെടുത്തു. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. 2019ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം ആദ്യമായി നടത്തിയ ഈ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിയ്ക്കൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും പങ്കെടുത്തു.

read also: എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കണം: മോദിയ്ക്ക് മുന്നിൽ 5 ആവശ്യങ്ങളുമായി ജമ്മു കാശ്മീർ നേതാക്കൾ

രാഷ്ട്രപതി ഭരണത്തില്‍ കീഴിലുള്ള ജമ്മു കശ്മീരിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ധാരണയുണ്ടാകുകയായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം. അത് കൂടാതെ 2018ല്‍ മെഹബൂബ മുഫ്തി സര്‍ക്കാരിനു ബിജെപി പിന്തുണ പിന്‍വലിച്ചതോടെ രണ്ട് കേന്ദ്രഭരണപ്രദേശമായി മാറിയ ജമ്മു കശ്മീരിന്റെ പുതിയ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതും അതിനായി മണ്ഡല പുനര്‍ നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങലും യോഗത്തില്‍ ചര്‍ച്ച ചെയ്‌തു.

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയും പ്രത്യേക പദവിയും പുനസ്ഥാപിക്കണമെന്ന ആവശ്യത്തിൽ നേതാക്കന്മാർ ഉറച്ചു നിന്നു. എന്നാൽ കൂടിക്കാഴ്ചയെ സൗഹാർദ്ദപരവും പോസിറ്റീവും എന്നാണ് പീപ്പിൾസ് കോൺഫറൻസ് നേതാവ് മുസ്സഫർ ഹുസൈൻ ബെയ്ഗ് വിശേഷിപ്പിച്ചത്. ജമ്മു കശ്മീരിനെ സംഘർഷത്തിനുപകരം സമാധാനമേഖലയാക്കാൻ എല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി ഉറപ്പ് നൽകിയെന്നും അദ്ദേഹം പറഞ്ഞു.

”എല്ലാ നേതാക്കളും സംസ്ഥാനത്വം ആവശ്യപ്പെട്ടിരുന്നു. ഡിലിമിറ്റേഷൻ പ്രക്രിയ ആദ്യം അവസാനിപ്പിക്കണമെന്നും തുടർന്ന് മറ്റ് പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് തൃപ്തികരമായ യോഗമായിരുന്നു. ജമ്മു കശ്മീരിൽ സമാധാനം പുനസ്ഥാപിക്കുന്നതിന് പൂർണ ഐക്യമുണ്ടായിരുന്നു, ”ബെയ്ഗ് പ്രതികരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button