COVID 19KeralaLatest NewsNews

കോവിഡ് അൺലോക്ക് : ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും.

Read Also : ഹൈക്കമാൻഡ് തീരുമാനങ്ങളിൽ അതൃപ്തി : ഉമ്മൻ ചാണ്ടി ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും 

സംസ്ഥാനത്ത് ടെസ്റ്റ് പൊസിറ്റിവിറ്റി 16 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാൻ അനുമതി ഉണ്ട്. ഒരേ സമയം, പരമാവധി 15 പേര്‍ക്കായിരിക്കും പ്രവേശന അനുമതി. ഒന്നരമാസത്തെ ഇടവേളക്ക് ശേഷമാണ് ആരാധനാലയങ്ങള്‍ തുറക്കുന്നത്.

സര്‍ക്കാര്‍ ഓഫീസുകളും പകുതി ജീവനക്കാരുമായി തുറന്ന് പ്രവര്‍ത്തിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16-ല്‍ താഴെയുള്ള സ്ഥലങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ 50 ശതമാനം ജീവനക്കാരോടെയാണ് ഇന്ന് മുതല്‍ പ്രവര്‍ത്തിക്കുക.

ടെലിവിഷന്‍ പാരമ്പരകൾക്കും ഇന്‍ഡോര്‍ ഷൂട്ടിംഗുകള്‍ക്കും നിയന്ത്രണങ്ങളോടെ ഇന്ന് മുതല്‍ അനുമതിയുണ്ട്. ബാങ്കുകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കുമെങ്കിലും പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല.

അതേസമയം കേരളത്തിൽ സെപ്റ്റംബർ അവസാനത്തോടെ കോവിഡ് നിയന്ത്രണ വിധേയമാകുമെന്ന് പ്രൊജക്ഷന്‍ റിപ്പോർട്ട്. യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണിലെ ആരോഗ്യ ഗവേഷണ വിഭാഗമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാല്യുവേഷനാണ് (ഐഎച്ച്എംഇ) റിപ്പോർട്ട് പുറത്തുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button