Latest NewsNewsIndia

അജ്ഞാത സന്ദേശത്തിന് പിന്നാലെ സിമന്റ് ഫാക്ടറി വളപ്പില്‍ സ്റ്റീല്‍ ബോംബുകള്‍: ആറ് പേര്‍ കസ്റ്റഡിയില്‍

ചെന്നൈ: സിമന്റ് ഫാക്ടറി വളപ്പില്‍ നിന്നും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം.

ശങ്കര്‍ നഗറില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യ സിമന്റ് ഫാക്ടറിയില്‍ നിന്നാണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. ഫാക്ടറി വളപ്പിലെ അഞ്ചിടങ്ങളില്‍ പൈപ്പ് ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഫാക്ടറി അധികൃതര്‍ക്ക് അജ്ഞാത സന്ദേശം ലഭിച്ചിരുന്നു. കഴിഞ്ഞ ശനി, തിങ്കള്‍ ദിവസങ്ങളിലാണ് അജ്ഞാത സന്ദേശം ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

ബോംബുകള്‍ സ്ഥാപിച്ചെന്ന അജ്ഞാത സന്ദേശത്തിന് പിന്നാലെ അപരിചിതരായ ചിലര്‍ ഫാക്ടറിയില്‍ എത്തിയിരുന്നു. ഇവര്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് ഫാക്ടറി അധികൃതര്‍ പറയുന്നത്. ബോംബുകള്‍ കണ്ടെത്തിയതോടെ അധികൃതര്‍ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button