Latest NewsNewsInternational

ഗർഭപാത്രമില്ലാതെ ജനിച്ച 32കാരി പെൺകുഞ്ഞിന് ജന്മം നൽകി

അണ്ഡാശയ ക്യാൻസർ ബാധിച്ച അമ്മയുടെ ഗർഭപാത്രമാണ് അമൻഡയുടെ ശരീരത്തിൽ തുന്നിച്ചേർത്തത്

വാഷിങ്ടൺ : ഗർഭപാത്രമില്ലാതെ ജനിച്ച യുവതി പെൺകുഞ്ഞിന് ജന്മം നൽകി. യൂട്ടയിലാണ് അസാധാരണമായ ഈ സംഭവം നടന്നത്. കഴിഞ്ഞ മാർച്ചിലാണ് അമൻഡ എന്ന 32കാരി അമ്മയായത്. വിവാഹ മോചിതയായ അമൻഡയ്ക്ക് അമ്മയാകുക എന്നത് തന്റെ സ്വപ്നമായിരുന്നു. നിർഭാഗ്യവശാൽ ജന്മനാ അമൻഡയ്ക്ക് ഗർഭപാത്രമുണ്ടായിരുന്നില്ല. എന്നാൽ, തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ഗർഭാശയ മാറ്റിവെക്കൽ(ട്രാൻസ്പ്ലാന്റേഷൻ) നടത്തിയാണ് കുഞ്ഞിന് ജന്മം നൽകിയത്.

അണ്ഡാശയ ക്യാൻസർ ബാധിച്ച അമ്മയുടെ ഗർഭപാത്രമാണ് അമൻഡയുടെ ശരീരത്തിൽ തുന്നിച്ചേർത്തത്. ഇത് വിജയകരമായി നടത്തിയതോടെ പിന്നീട് അമൻഡ ഒരു കുഞ്ഞിനായുള്ള ശ്രമങ്ങളിലായിരുന്നു. തുടർന്ന്, ഐ വി എഫ് പ്രക്രിയയിലൂടെ ഗർഭം ധരിച്ചു. അതുവഴി ഏകദേശം മൂന്ന് കിലോ തൂക്കമുള്ള പെൺകുഞ്ഞിനാണ് അമൻഡ ജന്മം നൽകിയത്. ഗ്രേസ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.16 വയസ്സായിട്ടും ആർത്തവമാകാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അമൻഡയ്ക്ക് ഗർഭപാത്രമില്ലെന്ന വിവരം അമൻഡയും കുടുംബവും അറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button