KeralaNattuvarthaLatest NewsNews

കഥാകൃത്ത് ടി പത്മനാഭൻ ആശുപത്രിയിൽ

ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി

കണ്ണൂർ: കഥാകൃത്ത് ടി പത്മനാഭൻ ആശുപത്രിയിൽ. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ പരിയാരം ഗവ. മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച പത്മനാഭനെ വിദഗ്‌ധ ഡോക്‌ട‌ർമാരടങ്ങുന്ന സംഘം പരിശോധിച്ചു. നേർത്ത പനിയും ക്ഷീണവുമൊഴിച്ചാൽ കോവിഡ് മൂലമുള്ള മറ്റ്‌ കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് അധികൃതർ പറഞ്ഞു.

ടി പത്മനാഭന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. അദ്ദേഹത്തിന്റെ സ്ഥിതി നിലവിൽ ഗുരുതരമല്ലെന്നും ആശങ്കയ്ക്കിടയില്ലെന്നും പ്രത്യേക കോവിഡ് മെഡിക്കൽ ബോർഡ് വിലയിരുത്തി. പ്രായാധിക്യത്തെ തുടർന്നുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അദ്ദേഹത്തിനുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button