Life Style

ആരോഗ്യമുള്ള ശരീരത്തിനും മനസിനും ഉടമയായിരിക്കണോ ? നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

 

ഓരോരുത്തരും ആരോഗ്യത്തോടെ ഇരിക്കേണ്ടത് ഏറ്റവും അത്യാവശ്യമുള്ള കാലഘട്ടത്തിലാണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്. രോഗപ്രതിരോധ ശേഷി, ആരോഗ്യം, എന്നിവ വര്‍ദ്ധിപ്പിക്കാന്‍ ആയി ആഹാരം മാത്രമല്ല മറ്റ് ചില കാര്യങ്ങള്‍ കൂടി നാം ഓരോരുത്തരും ശ്രദ്ധിക്കണം.

ധാരാളം വെള്ളം കുടിക്കുക. കലോറി എരിച്ചുകളയാനും വിശപ്പിനെ കുറയ്ക്കാനും വെള്ളം കുടിക്കുന്നതുവഴി സാധിക്കും. ഭക്ഷണം കഴിക്കുന്നതിന് 30 മിനുട്ട് മുന്‍പ് വെള്ളം കുടിക്കുക.
അതുപോലെ തന്നെ പ്രാതല്‍ ഒരു കാരണവശാലും ഒഴിവാക്കരുത്. പ്രഭാത ഭക്ഷണം ഒഴിവാക്കിയാല്‍ പിന്നീട് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് വലിയ തോതില്‍ കൂടും. ഒപ്പം രാവിലെ ഭക്ഷണം കഴിക്കാത്തതു മൂലം ക്ഷീണം, ഉറക്കംവരല്‍ എന്നിവയും ഉണ്ടാകാന്‍ സാധ്യത ഉണ്ട്. പിന്നെ രാത്രിയില്‍ അമിതമായി ഭക്ഷണം ഒരിക്കലും കഴിക്കരുത്.

കാര്‍ബോ ഹൈഡ്രേറ്റ് വലിയ തോതില്‍ അടങ്ങിയ ഭക്ഷണം രാത്രിയില്‍ വൈകി കഴിക്കുന്നത് അമിതഭാരം ഉണ്ടാകുന്നതിന് കാരണമായി വരുന്നുണ്ട്. ദിവസവും കുറച്ചുനേരം യോഗയോ മറ്റ് വ്യായാമമോ ചെയ്യുന്നത് ഒരു ശീലമാക്കുക. അത് നിങ്ങളുടെ മനസ്സിനെയും ശരീരത്തിനെയും റിഫ്രഷ് ചെയ്യാനും ആരോഗ്യമുള്ള ശരീരം കാത്തുസൂക്ഷിക്കാനും സഹായിക്കുകയും ചെയ്യും.

 

shortlink

Related Articles

Post Your Comments


Back to top button