News

നേതാക്കള്‍ക്കെതിരായ ലൈംഗീകാരോപണം: വാര്‍ത്ത നല്‍കിയ പത്രം കുടുങ്ങും?100 കോടി രൂപയുടെ​ വക്കീല്‍ നോട്ടീസ്​ അയച്ച് ബിജെപി

പാര്‍ട്ടിയിലെ നിരവധി നേതാക്കളെ രവി ശാസിച്ചതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചെന്നൈ: ബി.ജെ.പി നേതാക്കള്‍ക്കെതിരെയുള്ള ലൈംഗികാരോപണ വാര്‍ത്തനല്‍കിയ പ​ത്രത്തിന് ബി.ജെ.പി 100 കോടി രൂപയുടെ​ വക്കീല്‍ നോട്ടീസ്​ അയച്ചു. തമിഴ്​ ദിനപത്രമായ ‘ദിനമലറി’നെതിരെയാണ്​ തമിഴ്​നാട്​ ബി.ജെ.പി സംസ്​ഥാന കമ്മിറ്റി നഷ്​ടപരിഹാരമാവശ്യപ്പെട്ട്​ വക്കീല്‍ നോട്ടീസ്​ അയച്ചത്​. ജൂണ്‍ 23നാണ് വാർത്ത പ്രസിദ്ധീകരിച്ചത്.

ജൂണ്‍ 19 ന് മഹാബലിപുരത്തെ നക്ഷത്ര ഹോട്ടലില്‍ നടന്ന ബി.ജെ.പി സംസ്ഥാന തിരഞ്ഞെടുപ്പ്​ അവലോകന യോഗത്തില്‍ 134 ലൈംഗിക പീഡന പരാതികള്‍ ലഭിച്ചുവെന്നും ഇതന്വേഷിക്കുന്നതിന്​ പ്രത്യേക സമിതി രൂപവത്​ക്കരിക്കേണ്ടിവരുമെന്നും ദേശീയ ജനറല്‍ സെക്രട്ടറിയും തമിഴ്‌നാടിന്റെ ചുമതലയും വഹിക്കുന്ന സി.ടി രവി പറഞ്ഞതായാണ്​ ദിനമലറില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്​. പാര്‍ട്ടിയിലെ നിരവധി നേതാക്കളെ രവി ശാസിച്ചതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Read Also: സര്‍വ്വകക്ഷി യോഗത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു ഭീകരനെ വധിച്ചു

‘അപകീര്‍ത്തികരമായ ലേഖനം പ്രസിദ്ധീകരിച്ച്‌​ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്തതിന്​ പത്രം ക്ഷമാപണം നടത്തുകയും 100 കോടി രൂപ നഷ്​ടപരിഹാരം നല്‍കുകയും വേണം. അല്ലാത്തപക്ഷം പത്രത്തിനും എഡിറ്റര്‍ കെ. രാമസുബ്ബുവിനുമെതിരെ ക്രിമിനല്‍, സിവില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കും’-​ ബി.ജെ.പി സംസ്ഥാന കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി കരു നാഗരാജന്‍ അയച്ച നോട്ടീസില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button