COVID 19Latest NewsNewsIndiaInternational

ലോകത്തെ ഏറ്റവും സുരക്ഷിതമായ കോവിഡ് വാക്സിൻ ഏത്? പഠനങ്ങൾ പറയുന്നത് ഇങ്ങനെ

28 ലക്ഷം ഡോസ് സ്പുട്നിക് വി വാക്സിനുകളാണ് പഠന കാലയളവിൽ ഉപയോഗിച്ചത്

അർജന്റീന: ലോകത്തെ ഏറ്റവും സുരക്ഷിതമായ കോവിഡ് വാക്സിൻ റഷ്യയുടെ സ്പുട്നിക് വി ആണെന്ന് പഠന റിപ്പോർട്ട്. വാക്സിനുകളുടെ സുരക്ഷ വിലയിരുത്തുന്നതിനായി അർജന്റീനയിലെ ബ്യൂണസ് അയേഴ്സ് ആരോഗ്യ മന്ത്രാലയം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ബ്യൂണസ് അയേഴ്സ് പ്രവിശ്യയിൽ ഉപയോഗിക്കുന്ന കോവിഡ് വാക്സിനുകളിൽ ഏറ്റവും സുരക്ഷിതമായ സ്പുട്നിക് വി ആണെന്നും വാക്സിനേഷനുമായി ബന്ധപ്പെട്ട മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം ട്വിറ്റവരിൽ വ്യക്തമാക്കി.

സ്പുട്നിക് വി വാക്സിനുമായി ബന്ധപ്പെട്ട മരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും വാക്സിനേഷനു ശേഷമുള്ള പനി, തലവേദന, കുത്തിവെയ്പ്പ് എടുക്കുന്ന സ്ഥലത്ത് വേദന എന്നിവ വളരെ കുറഞ്ഞ തോതിൽ ആയിരുന്നു എന്നും പഠനം വ്യക്തമാക്കി. കുത്തിവയ്പ് എടുക്കുന്നവർക്ക് പനി (47 ശതമാനം), തലവേദന (45 ശതമാനം), മ്യാൽജിയാസ്, ആർത്രൽജിയാസ് (39.5 ശതമാനം), വേദന (46.5 ശതമാനം), വീക്കം (7.4 ശതമാനം) എന്നിങ്ങനെയാണ് ലക്ഷണങ്ങൾ കണ്ടെത്തിയതെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു. 28 ലക്ഷം ഡോസ് സ്പുട്നിക് വി വാക്സിനുകളാണ് പഠന കാലയളവിൽ ഉപയോഗിച്ചത്. ചൈനീസ് വാക്സിനായ സിനോഫാം 13ലക്ഷവും കോവിഷീൽഡ് / അസ്ട്രാസെനെക്ക ഒമ്പത് ലക്ഷവും ഡോസുകളാണ് എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button