Latest NewsNewsIndia

മത പരിവർത്തനത്തിനു നിർബന്ധം: നിരന്തരമായ ഉപദ്രവത്തെ തുടർന്ന് വീടും നാടും ഉപേക്ഷിക്കാൻ ഒരുങ്ങി പത്തോളം കുടുംബങ്ങൾ

ഇസ്ലാം മതം സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം പ്രദേശം വിട്ട് പോകണമെന്നുമാണ് ഭീഷണി

ലക്‌നൗ : മതമൗലിക വാദികളുടെ സമ്മർദ്ദത്തെ തുടർന്ന് വീടും നാടും ഉപേക്ഷിക്കാൻ തയ്യാറായി പത്തോളം ഹിന്ദു കുടുംബങ്ങൾ. കാൺപൂരിലെ കേണൽഗഞ്ചിലെ ഒരു കോളനിയിലാണ് മുസ്‌ലിം മതപരിവർത്തനത്തിനു നിർബന്ധിതരാകുന്നതായി കുടുംബങ്ങൾ ആരോപിക്കുന്നത്. ഇസ്ലാം മതം സ്വീകരിക്കുകയോ, നാടു വിടുകയോ ചെയ്യണമെന്നാണ് മതമൗലികവാദികളുടെ അന്ത്യശാസനമെന്നും കുടുംബങ്ങൾ പറയുന്നു.

read also: ഗുരുവായൂരിൽ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ച് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍: നാലമ്പലത്തിൽ കയറിയതായി ആരോപണം

ഇവിടത്തെ ഒരു പെൺകുട്ടിയെ ദിവസങ്ങൾക്ക് മുൻപ് ചില ഗുണ്ടകൾ ഉപദ്രവിക്കുകയും, ഇത് ചോദ്യം ചെയ്തവരെ മർദ്ദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ ഭീഷണിയുമായി മതമൗലിക വാദികൾ രംഗത്ത് എത്തിയത്. ഇസ്ലാം മതം സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം പ്രദേശം വിട്ട് പോകണമെന്നുമാണ് ഭീഷണി. കൂടാതെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് അധികാരം നഷ്ടപ്പെടുമെന്നും സമാജ് വാദി പാർട്ടി അധികാരത്തിലേറുമെന്നും അവകാശപ്പെട്ടുകൊണ്ടു റെയിൽ വേ സമീപത്ത് താമസിക്കുന്ന കുടുംബങ്ങളെയും അവിടെ നിന്നും ഭീഷണിപ്പെടുത്തി ഓടിക്കുന്നുണ്ടെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button