COVID 19Latest NewsNewsInternational

ദരിദ്ര രാജ്യങ്ങൾ വൻ വാക്‌സിൻ ക്ഷാമം നേരിടുന്നു: മറ്റ് രാജ്യങ്ങളോട് വാക്‌സിൻ ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന

ഡെല്‍റ്റ വൈറസ്​ ആഗോള തലത്തില്‍ പടര്‍ന്നുപിടിക്കുന്നത്​ വളരെയധികം അപകടകരമാണ്

ജനീവ : വികസിത രാജ്യങ്ങൾ യുവാക്കളിൽ അടക്കം വാക്‌സിനേഷൻ നടത്തി വീണ്ടും ജീവിതം പഴയ രീതിയിലേക്ക് എത്തിക്കുമ്പോൾ ദരിദ്ര രാജ്യങ്ങൾ അനുഭവിക്കുന്നത് വൻ വാക്‌സിൻ ക്ഷമമാണെന്ന് ലോകാരോഗ്യ സംഘടന. ആഫ്രിക്കയില്‍ പുതുതായി കോവിഡ്​ ബാധിക്കുന്നവരുടെയും ജീവന്‍ നഷ്ടമാകുന്നവരുടെയും എണ്ണം 40 ശതമാനം കൂടിയെന്നും ലോകാരോഗ്യ സംഘടന തലവന്‍ ട്രെഡോസ്​ അദാനോം ഗെബ്രിയേസസ്​ പറഞ്ഞു. ഡെല്‍റ്റ വൈറസ്​ ആഗോള തലത്തില്‍ പടര്‍ന്നുപിടിക്കുന്നത്​ വളരെയധികം അപകടകരമാണ് . ആഗോള സമൂഹം എന്നനിലയില്‍ സമ്മുടെ സമൂഹം പരാജയപ്പെടുകയാണെന്നും വാര്‍ത്താ​സമ്മേളത്തില്‍ അ​ദ്ദേഹം പറഞ്ഞു.

കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളുമായി വാക്​സിന്‍ പങ്കിടാന്‍ വിമുഖത കാട്ടിയ രാജ്യ​ങ്ങളെ പേരെടുത്ത്​ പറയാതെ അദ്ദേഹം വിമര്‍ശിച്ചു. ‘ഈ മനോഭാവം പഴയതാണെന്ന്​ ഞാന്‍ ഓര്‍മിപ്പിക്കുന്നു. ഇപ്പോള്‍ നിലനില്‍ക്കുന്നത്​ വിതരണത്തിന്റെ പ്രശ്​നമാണ്​, അതിനാല്‍ അവര്‍ക്ക്​ വാക്​സിന്‍ നല്‍കൂ’ -അദാനോം പറഞ്ഞു.

Read Also :  കൊച്ചി ലഹരിയുടെ നഗരം: ഡ്രഗ് ഉപയോഗിക്കുന്നതില്‍ കൂടുതലും 25 വയസില്‍ താഴെയുള്ള യുവതി-യുവാക്കൾ

ദരിദ്ര രാജ്യങ്ങള്‍ക്ക്​ കോവിഡ്​ വാക്​സിന്‍ ലഭ്യമാക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ‘കോവാക്​സ്​’ ആരംഭിച്ചിരുന്നു. ഇതിലൂടെ 132 രാജ്യങ്ങള്‍ക്ക്​ 90 മില്ല്യണ്‍ വാക്​സിന്‍ ഡോസുകള്‍ നല്‍കുകയും ചെയ്​തിരുന്നു. എന്നാല്‍, വാക്​സിന്‍ നിര്‍മാതാക്കളായ ഇന്ത്യ വാക്​സിന്‍ കയറ്റുമതി നിര്‍ത്തിവെച്ചതോടെ പ്രതിസന്ധിയിലാകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button