Latest NewsNewsTechnology

ഉപഭോക്താക്കള്‍ക്കായി ജിയോയുടെ 75 രൂപ പ്ലാന്‍ , വിശദാംശങ്ങള്‍ അറിയാം

 

മുംബൈ : കോവിഡ് കാലത്ത് ഉപഭോക്താക്കള്‍ക്കായി 75 രൂപയുടെ അടിപൊളി ഓഫറുമായി റിലയന്‍സ് ജിയോ.  ഈ പ്ലാനിന്റെ കൂടെ ഉപഭോക്താവിന് 28 ദിവസത്തെ കാലാവധിക്കൊപ്പം പ്രതിദിനം 0.1 MB ഡാറ്റയോടൊപ്പം 200MB അധിക ഡാറ്റ ലഭിക്കുന്നു. കണക്കനുസരിച്ച് ഈ പ്ലാന്‍ മൊത്തം 3 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിനൊപ്പം പരിധിയില്ലാത്ത കോളിംഗ് സൗകര്യവും 50 SMS ഉം ഏത് നെറ്റ്വര്‍ക്കിലും ലഭ്യമാണ്. എന്നാല്‍ അടുത്തിടെ കമ്പനി തങ്ങളുടെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഒരു പ്രത്യേക ജിയോ ഓഫര്‍ ബൈ 1 ഗെറ്റ് 1 ആരംഭിച്ചിരുന്നു. ഈ ജിയോ ഓഫറിന് കീഴില്‍ ഒരു റീചാര്‍ജ് പ്ലാന്‍ വാങ്ങുമ്പോള്‍ അതേ മൂല്യമുള്ള മറ്റൊരു പ്ലാന്‍ ഉപഭോക്താവിന് തികച്ചും സൗജന്യമായി നല്‍കുന്നു.

Read Also :സ്വകാര്യ ബംഗ്ലാവില്‍ മയക്കുമരുന്ന് പാര്‍ട്ടി; പ്രമുഖ നടിമാരും മോഡലുകളും അറസ്റ്റിൽ, വേശ്യാവൃത്തിയെന്ന് സംശയം

അതനുസരിച്ച് ഒരു ഉപഭോക്താവ് 75 രൂപയുടെ പ്ലാന്‍ എടുക്കുകയാണെങ്കില്‍ 28 ദിവസത്തെ കാലാവധിയുള്ള 75 രൂപയുടെ മറ്റൊരു പ്ലാന്‍ അവര്‍ക്ക് ലഭിക്കും. തികച്ചും അതേ ആനുകൂല്യങ്ങള്‍ക്കൊപ്പം. എന്നാല്‍ ഇതിനായി നിങ്ങള്‍ മൈ ജിയോ അപ്ലിക്കേഷനില്‍ നിന്നും റീചാര്‍ജ് ചെയ്യണം. ഇതനുസരിച്ച് 75 രൂപയ്ക്ക് ഉപഭോക്താവിന് മൊത്തം 56 ദിവസത്തെ കാലാവധിയും മൊത്തം 3 ജിബി + 3 ജിബി ഡാറ്റയും ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button