Latest NewsKeralaNews

കഞ്ചാവും ആയുധങ്ങളുമായി യുവാവ് പിടിയില്‍

കണ്ണൂര്‍: കഞ്ചാവും ആയുധങ്ങളുമായി യുവാവ് പിടിയില്‍. കണ്ണൂര്‍ സ്വദേശിയായ ഉഷസ് വീട്ടില്‍ കെ.ജയേഷാണ് പിടിയിലായത്. എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് യുവാവിന്റെ പക്കല്‍ നിന്നും കഞ്ചാവും ആയുധങ്ങളും കണ്ടെത്തിയത്.

Also Read: സ്വര്‍ണക്കടത്ത് കേസ്, ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് എതിരെ നടപടിയെടുത്തത് യഥാര്‍ത്ഥ നേതാക്കളെ രക്ഷിക്കാന്‍ : വി.ഡി.സതീശന്‍

കഞ്ചാവിന് പുറമെ തോക്കും കത്തിയുമാണ് ജയേഷിന്റെ പക്കല്‍ നിന്നും എക്‌സൈസ് സംഘം പിടികൂടിയത്. 500 ഗ്രാം കഞ്ചാവ്, നാടന്‍ തോക്ക്, ഗൂര്‍ഖ കത്തി എന്നിവയാണ് എക്‌സൈസ് പിടിച്ചെടുത്തത്. എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

സര്‍ക്കിള്‍ ഇസ്‌പെക്ടര്‍ കെ.സുദേവന്റെയും പ്രിവന്റീവ് ഓഫീസര്‍ സി.വി ദിലീപിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങളും കഞ്ചാവുമായി യുവാവ് പിടിയിലായത്. എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്ത് പ്രതിയെ കണ്ണൂര്‍ ടൗണ്‍ പോലീസിന് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button