Latest NewsNewsInternational

റണ്‍വേയില്‍ നിന്ന് ചലിച്ചു തുടങ്ങിയ വിമാനത്തില്‍ നിന്ന് പുറത്തേയ്ക്ക് ചാടിയ യാത്രക്കാരൻ പിടിയിൽ

ന്യൂയോര്‍ക്ക് : ലോസ്‌ആഞ്ചലസ് വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. റണ്‍വേയില്‍ നിന്ന് ചലിച്ചു തുടങ്ങിയ വിമാനത്തില്‍ നിന്ന് യാത്രക്കാരൻ താഴേക്ക് ചാടുകയായിരുന്നു. വീഴ്ചയില്‍ പരിക്കുപറ്റിയയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also : അന്യഗ്രഹജീവികളുടെ സാന്നിധ്യത്തെക്കുറിച്ച്‌ അമ്പരപ്പിക്കുന്ന വിവരങ്ങള്‍ : പുതിയ പഠന റിപ്പോർട്ട് പുറത്ത് 

സ്‌കൈവെസ്റ്റിന്റെ യൂണൈറ്റ് എക്‌സ്പ്രസ് വിമാനത്തില്‍ നിന്നാണ് യാത്രക്കാരന്‍ പുറത്തേയ്ക്ക് ചാടിയത്. ഗേറ്റില്‍ നിന്ന് പുറപ്പെട്ട ഉടനെ തന്നെ വിമാനത്തില്‍ നിന്ന് യാത്രക്കാരന്‍ ചാടുകയായിരുന്നു. കോക്ക്പിറ്റില്‍ അനധികൃതമായി കയറാന്‍ ശ്രമിച്ച ശേഷം സര്‍വീസ് ഡോര്‍ വഴിയാണ് വിമാനത്തില്‍ നിന്ന് യാത്രക്കാരന്‍ താഴേക്ക് ചാടിയത്. തുടർന്ന് വിമാനത്താവള അധികൃതര്‍ യാത്രക്കാരനെ പിടികൂടുകയായിരുന്നു.

സംഭവത്തെ തുടർന്ന് യൂണൈറ്റഡ് എക്‌സ്പ്രസ് വിമാനം സര്‍വീസ് മൂന്ന് മണിക്കൂര്‍ നിര്‍ത്തിവെച്ചു. സംഭവത്തെ കുറിച്ച്‌ എഫ്ബിഐ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button